ഷാർജ മർകസ് കാന്തപുരം മുസ്ലിയാർ ഉദ്ഘാടനം ചെയ്തു
text_fieldsഷാർജ: ജാമിഅ മർകസിന് കീഴിൽ ഷാർജയിലെ ഖാസിമിയ്യയിൽ ആരംഭിച്ച ബഹുമുഖ പരിശീലന കേന്ദ്രം കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം നിർവഹിച്ചു.
4000 ചതുരശ്ര അടിയിൽ വിശാലമായ സൗകര്യത്തോടെ ഷാർജയുടെ ഹൃദയ ഭാഗത്ത് ആരംഭിച്ച സ്ഥാപനത്തിനു കീഴിൽ അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച് ഉൾപ്പെടെ ബഹുഭാഷ പരിശീലനങ്ങൾ, സയൻസ്, മാത്സ്, ഐ.ടി, ഖുർആൻ, ഇസ്ലാമിക് സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങളിലെ അക്കാദമിക് സപ്പോർട്ട് ആൻഡ് ട്യൂഷൻ എന്നിവ നടന്നുവരുന്നു.
ചടങ്ങിൽ സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര, മുസ്തഫ ദാരിമി കടാങ്കോട്, അബ്ദുൽ അസീസ് സഖാഫി മമ്പാട്, ഉസ്മാൻ സഖാഫി തിരുവത്ര, സി.പി. ഉബൈദ് സഖാഫി, മദനീയം അബ്ദുൽ ലതീഫ് സഖാഫി, കബീർ മാസ്റ്റർ, മൂസ കിണാശ്ശേരി, സകരിയ്യ ഇർഫാനി, ഡോ. അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ്, മർസൂഖ് സഅദി ഉൾപ്പെടെ മർകസ്, ഐ.സി.എഫ്, ആർ.എസ്.സി, മർകസ് അലുമ്നി, പ്രിസം ഫൗണ്ടേഷൻ സാരഥികൾ തുടങ്ങിയവർ സംബന്ധിച്ചു. മുജീബ് നൂറാനി സ്വാഗതവും ഷാർജ മർകസ് മാനേജർ ഷാഫി നൂറാനി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.