ഉല്ലാസങ്ങള്‍ മേയുന്ന ഷാര്‍ജ ദേശീയോദ്യാനം
text_fieldsഷാര്‍ജയുടെ ഓരോ കാല്‍പ്പാടുകളിലും പ്രകൃതിയുടെ അതിരില്ലാത്ത പ്രാര്‍ഥനകള്‍ അടയാളപ്പെട്ടിരിക്കും. നാളെകളെ കുറിച്ചത് നിരന്തരം പറഞ്ഞുകൊണ്ടിരിക്കും. മനുഷ്യന്‍്റെ നിലനില്‍പ്പിന്‍്റെ തന്നെ ആധാരമായ വൃക്ഷങ്ങളുടെ സംരക്ഷണത്തിന് രാപ്പകലുകള്‍ കാതോര്‍ത്തിരിക്കും. ഷാര്‍ജയുടെ ഉദ്യാനങ്ങളില്‍ ഏറ്റവും വലുതാണ് ഷാര്‍ജ ദേശീയ പാര്‍ക്ക്. ഷാര്‍ജ -ദൈദ് ഹൈവേയില്‍ അന്താരാഷ്ട്ര വിമാനതാവളത്തിന് ശേഷമാണ് ഉദ്യാനം സ്ഥിതി ചെയ്യുന്നത്. 156 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന പാര്‍ക്കില്‍ ഉല്ലാസത്തിനും വിശ്രമത്തിനുമുള്ള നിരവധി സംവിധാനങ്ങളുണ്ട്. കുട്ടികളുടെ കളിസ്ഥലങ്ങള്‍ ഏറെ പ്രധാനപ്പെട്ടതാണ്.
റോപ്പ് ഗോവണി, ജംഗിള്‍ ജിം, താറാവ് കുളം, സൈക്ളിംഗ് ട്രാക്കുകള്‍ ഷാര്‍ജ നഗരത്തിലെ പ്രമുഖ ലാന്‍ഡ്മാര്‍ക്കുകളുടെ മോഡലുകളുള്ള ഒരു മിനിയേച്ചര്‍ സിറ്റി തുടങ്ങി ഹരിത കാന്തിക്കിടയില്‍ കാണാന്‍ നിരവധി ഉല്ലാസങ്ങള്‍ ഇവിടെയുണ്ട്. ഫുട്ബാള്‍ പോലുള്ള കായിക വിനോദങ്ങള്‍ ഇവിടെ അനുവദനീയമല്ല. ഇത് ഡോഗ് ഫ്രണ്ട്ലി പാര്‍ക്കല്ല. നായകളുമായി പാര്‍ക്കില്‍ പ്രവേശിക്കാന്‍ അനുവാദമില്ല. അകത്ത് കയറി ഇറങ്ങും വരെ ഉദ്യാനം നിങ്ങളെ ഉല്ലാസങ്ങളിലൂടെ ചുറ്റിയടിപ്പിക്കും.
കാറ്റത്ത് മണല്‍ കൂമ്പാരങ്ങള്‍ ഒത്തുകൂടി കുന്നായി മാറിയത് പോലെയാണ് ഇതിന്‍്റെ അഴക് നിര്‍ണയിച്ചിരിക്കുന്നത്. പുല്‍മേടുകള്‍ക്ക് അഴക് വിരിക്കുന്ന പലവര്‍ണ പൂക്കള്‍, പൂമ്പാറ്റകള്‍, തുന്നാരം കിളികള്‍, ഗാഫ് മരങ്ങള്‍. പീതവര്‍ണമാര്‍ന്ന മരുഭൂമിയിലൂടെ മേഞ്ഞുനടക്കുന്ന ഒട്ടകങ്ങള്‍ തുടങ്ങി കാഴ്ച്ചയെ ആകര്‍ഷിക്കുന്ന നിരവധി ഉല്ലാസങ്ങള്‍ ഇവിടെയുണ്ട്. ഷാര്‍ജ അന്താരാഷ്ര്ട വിമാനത്താവളത്തില്‍ നിന്ന് നാലു കിലോമീറ്ററും ദുബൈ അന്താരാഷ്ര്ട വിമാനത്താവളത്തില്‍ നിന്ന് 27 കിലോമീറ്ററും അകലെയാണ് ഷാര്‍ജ നാഷണല്‍ പാര്‍ക്ക്.
പരമ്പരാഗത അറബ് വാസ്തുവിദ്യയും സമകാലീന യൂറോപ്യന്‍ ശൈലികളും തമ്മിലുള്ള ഏകത കാണിക്കുന്ന തരത്തില്‍ മുഴുവന്‍ സ്ഥലവും രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഗുണനിലവാരമുള്ള ലഘുഭക്ഷണം ലഭിക്കുന്ന കഫറ്റീരിയകളും ഐസ്ക്രീം പാര്‍ലറുകളും ഇവിടെയുണ്ട്. പാര്‍ക്കിലെ പള്ളിയില്‍ സ്ത്രീകള്‍ക്ക് നമസ്ക്കരിക്കുവാനുള്ള സൗകര്യമുണ്ട.് നിരവധി ജോഗിങ്, സൈക്ളിങ് ട്രാക്കുകള്‍ പാര്‍ക്കില്‍ ഉണ്ട്.
കുടുംബങ്ങളാണ് ഇവിടെ എത്തുന്നവരില്‍ അധികവും. അഞ്ചുവയസിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി പ്രവേശിക്കാം. മുതിര്‍ന്നവര്‍ക്ക് ആറുദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. ഷാര്‍ജ നാഷണല്‍ പാര്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 065458996. രാവിലെ എട്ടു മണി മുതല്‍ രാത്രി 10 വരെയാണ് പ്രവര്‍ത്തന സമയം. ഷാര്‍ജ നാഷണല്‍ പാര്‍ക്ക് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം (തെരഞ്ഞെടുത്ത സമയം): വൈകുന്നേരം 04:00 രാത്രി 08:00 ഷാര്‍ജ ദേശീയ ഉദ്യാനം സന്ദര്‍ശിക്കാന്‍ ആവശ്യമായ സമയം: 02:00 മണിക്കൂര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.