ഷാര്‍ജയുടെ പിങ്ക് കാരവന്‍ ഇന്ന് ഫുജൈറയില്‍
text_fieldsഷാര്‍ജ: എട്ടാമത് പിങ്ക് കാരവന്‍ പര്യടനം വ്യാഴാഴ്ച ഫുജൈറയെ ചുറ്റും. സ്തനാര്‍ബുദത്തെ പിഴുതെറിയുക എന്ന മുദ്രാവാക്യവുമായി മലകളുടെ നാട് ചുറ്റുന്ന അശ്വാരൂഢ സംഘം ചികിത്സ, ബോധവത്കരണം എന്നിവ നല്‍കും. വിവിധ കേന്ദ്രങ്ങളിലൂടെ 230 പിങ്കണിഞ്ഞ കുതിര പടയാളികളാണ് കാന്‍സറിനെതിരെയുള്ള പടയോട്ടത്തില്‍ അണിനിരക്കുന്നത്. ഇതില്‍ 150 പേര്‍ സ്വദേശികളാണ്. മറ്റ് അറബ് രാജ്യങ്ങളില്‍ നിന്ന് 65 പേരും യൂറോപ്പില്‍ നിന്ന് 15 പേരും പടയോട്ടത്തില്‍ പങ്കെടുക്കുന്നു. 100ല്‍ അധികം സന്നദ്ധപ്രവര്‍ത്തകരും 200 ഓളം മെഡിക്കല്‍ പരിശീലകരും പര്യടനത്തിലുണ്ട്.
രാവിലെ 10 മുതല്‍ വൈകീട്ട് 6.00 വരെ ഫുജൈറ ആശുപത്രിയില്‍ നടക്കുന്ന പരിശോധനകളില്‍ സ്ത്രികള്‍ക്കും പുരുഷന്‍മാര്‍ക്കും പങ്കെടുക്കാം. മസാഫി ആശുപത്രി, കോസ്മെസര്‍ജ്, എമിറേറ്റ്സ് ആശുപത്രി എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് ആറ് വരെയുള്ള പരിശോധന സ്ത്രികള്‍ക്ക് മാത്രമായിരിക്കും. ഫുജൈറ കോര്‍ണിഷിലെ സ്ഥിരം ക്ലിനിക്കല്‍ സ്ത്രികള്‍ക്കും പുരുഷന്‍മാര്‍ക്കും പരിശോധന നടത്താം.
സമയം വൈകീട്ട് 4.00 മുതല്‍ രാത്രി 10.00. ഷാര്‍ജ ഇക്വസ്ട്രിയന്‍ ക്ലബ്ബില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ പിങ്ക് കാരവന്‍ ഉന്നത സംഘാടക സമിതി മേധാവി റീം ബിന്‍ കറം, ഷാര്‍ജ ഇക്വസ്ട്രിയന്‍, റേസിംഗ് ക്ലബ്ബ് ചെയര്‍മാന്‍ ശൈഖ് അബ്ദുല്ല ബിന്‍ മജീദ് ആല്‍ ഖാസിമി, ഷാര്‍ജ സജയ യങ്ങ് ലേഡീസ് ഡയറക്ടര്‍ ശൈഖ് ആയിഷ ഖാലിദ് ആല്‍ ഖാസിമി, പ്രിന്‍സസ് ഖിദ തലാല്‍, ഷാര്‍ജ പൊലീസ് കമാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് മുഹമ്മദ് ആല്‍ സഅരി ആല്‍ ഷംസി, ഷാര്‍ജ ഹെല്‍ത്ത് അഥോറിറ്റി ചെയര്‍മാന്‍ അബ്ദുല്ല അലി ആല്‍ മെഹിയാന്‍, ഷാര്‍ജ എയര്‍പോര്‍ട്ട് അഥോറിറ്റി ചെയര്‍മാന്‍ അലി സലീം ആല്‍ മിദ്ഫ, ശൈഖ ജവാഹര്‍ ആല്‍ ഖാസിമി എക്സിക്യൂട്ടിവ് ഓഫീസ് ചെയര്‍പേഴ്സന്‍ നൂറ ആല്‍ നോമാന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.