ദേശീയ ദിനാഘോഷങ്ങൾക്ക് പതാക പരേഡോടെ തുടക്കം കുറിച്ച് ഷാർജ പൊലീസ്
text_fieldsഷാർജ: യു.എ.ഇ 50ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ഷാർജ പൊലീസ് ജനറൽ കമാൻഡ് ഞായറാഴ്ച രാവിലെ മുതൽ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
പൊലീസ് സ്റ്റേഷൻ ഡിപ്പാർട്മെൻറ് സംഘടിപ്പിച്ച '50ന് അമ്പത് പതാകകൾ'എന്ന ശീർഷകത്തിൽ നടന്ന മാർച്ചിൽ ദേശീയഗാനവും സംഗീതവും അലയടിച്ചു. 50 അംഗങ്ങളുടെ പങ്കാളിത്തത്തോടെ വാസിത് പൊലീസ് സ്റ്റേഷൻ ഗേറ്റിന് മുന്നിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. എമിറേറ്റ്സിലെ ജനങ്ങളുടെ ഹൃദയത്തിലെ ദിനമാണിതെന്നും യു.എ.ഇയുടെ ദേശീയ സ്വത്വം ഉൾക്കൊണ്ട് ഉടമ്പടിയും വിശ്വസ്തതയും പുതുക്കുന്നതിനുള്ള സന്ദേശം പ്രചരിപ്പിക്കുന്നതിനാണ് ഈ മാർച്ചെന്ന് സമഗ്ര പൊലീസ് സ്റ്റേഷൻ വകുപ്പ് ഡയറക്ടർ കേണൽ യൂസഫ് ഉബൈദ് ഹർമൗൾ പറഞ്ഞു.
രാജ്യത്തിെൻറ 50ാം പിറന്നാളാഘോഷം വർണാഭമാക്കാൻ ഷാർജയിൽ വിപുലമായ ഒരുക്കങ്ങളാണ് നടന്നത്. റൗണ്ടെബൗട്ടുകൾ, പാതയോരങ്ങൾ, പാർപ്പിടങ്ങൾ, ജലാശയങ്ങൾ, ഉദ്യാനങ്ങൾ, മരുഭൂതലങ്ങൾ തുടങ്ങി ഷാർജയുടെ ഓരോ സ്ഥലങ്ങളിലും കൊടിതോരണങ്ങൾ നിറഞ്ഞിട്ടുണ്ട്. കുഞ്ഞൻ പതാക മുതൽ കൂറ്റൻ പതാകകൾ വരെ വിപണിയിൽ സുലഭമാണ്. വസ്ത്രങ്ങളും ബാഗുകളും കളിപ്പാട്ടങ്ങളിൽ വരെ ദേശീയനിറത്തിലുള്ളത് ലഭ്യമാണ്.
ദേശീയദിനത്തോടനുബന്ധിച്ച് ഷാർജയിൽ പത്തുദിവസം നീളുന്ന കലാപരിപാടികളും വെടിക്കെട്ടും നടക്കുമെന്ന് നാഷനൽ ഡേ സെലിബ്രേഷൻ കമ്മിറ്റി ചെയർമാൻ ഖാലിദ് അൽ മിദ്ഫ അറിയിച്ചിട്ടുണ്ട്.
ഷാർജയിലെ പ്രധാന വിനോദസഞ്ചാര, സാംസ്കാരിക കേന്ദ്രങ്ങളായ ഖോർഫക്കാൻ ആംഫി തിയറ്റർ, ഷാർജ നാഷനൽ പാർക്ക്, അൽ മജാസ് ആംഫി തിയറ്റർ, ദിബ്ബ അൽ ഹിസ്നിലെ അൽ ഹിസ്ൻ ദ്വീപ്, അൽ മദാം മുനിസിപ്പാലിറ്റി, അൽ ഹംറിയ ഹെറിറ്റേജ് വില്ലേജ്, കൽബ പാർക്ക്, അൽ ദൈദ് ഹെറിറ്റേജ് വില്ലേജ് എന്നിവിടങ്ങളിലെല്ലാം ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.