മൂടല്‍മഞ്ഞ് ഷാര്‍ജ പൊലീസ് റോഡുകളില്‍ ട്രക്കുകള്‍ നിരോധിച്ചു
text_fieldsഷാര്‍ജ: കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന റോഡ് അപകടങ്ങള്‍ കുറക്കുകയെന്ന ലക്ഷ്യത്തോടെ ഷാര്‍ജ പൊലീസ് രംഗത്ത്.
ശക്തമായ മൂടല്‍മഞ്ഞ് രൂപപ്പെടുമ്പോള്‍ ട്രക്കുകൾ നിരത്തിലിറക്കരുതെന്ന് പൊലീസ് അറിയിച്ചു. റോഡുകളില്‍നിന്ന് പുകപടലങ്ങള്‍ നീങ്ങുന്നതുവരെ ലോറികളുടെ സേവനം താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി പൊലീസ് പറഞ്ഞു.
വിലക്ക് പൂർണമായും പാലിക്കണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഹെവി വെഹിക്കിള്‍ ഡ്രൈവര്‍മാരോട് പൊലീസ് ആവശ്യപ്പെട്ടു.
നിയമം ലംഘിച്ചാൽ 500 ദിര്‍ഹവും നാലു ട്രാഫിക് പോയൻറും പിഴ നൽകേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.