Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസേ​വ​ന​ങ്ങ​ളെ​ല്ലാം...

സേ​വ​ന​ങ്ങ​ളെ​ല്ലാം ഡി​ജി​റ്റ​ലാ​ക്കി ഷാ​ർ​ജ പൊ​ലീ​സ്

text_fields
bookmark_border
സേ​വ​ന​ങ്ങ​ളെ​ല്ലാം ഡി​ജി​റ്റ​ലാ​ക്കി ഷാ​ർ​ജ പൊ​ലീ​സ്
cancel

ഷാ​ർ​ജ: പ​രാ​തി റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​തു​ൾ​പ്പെ​ടെ 98 ശ​ത​മാ​നം സേ​വ​ന​ങ്ങ​ളും ഓ​ൺ​ലൈ​നി​ൽ ല​ഭ്യ​മാ​ണെ​ന്ന്​ ഷാ​ർ​ജ പൊ​ലീ​സ്​ അ​റി​യി​ച്ചു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ൾ ​ഉ​പ​യോ​ഗി​ക്കാം.

കു​ടും​ബ ത​ർ​ക്ക​ങ്ങ​ൾ, സാ​മ്പ​ത്തി​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ, വ​സ്തു​ക്ക​ൾ ന​ഷ്ട​പ്പെ​ടു​ക​യോ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യോ ചെ​യ്താ​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​തു​ൾ​പ്പെ​ടെ ഏ​താ​ണ്ട്​ മു​ഴു​വ​ൻ പൊ​ലീ​സ്​ സേ​വ​ന​ങ്ങ​ളും ഓ​ൺ​ലൈ​നി​ൽ ല​ഭ്യ​മാ​ണ്.

പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ൽ ല​ഭി​ക്കു​ന്ന പ​രാ​തി​ക​ളു​ടെ ര​ഹ​സ്യ സ്വ​ഭാ​വം സൂ​ക്ഷി​ക്കു​ക​യും ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക​യെ​ന്ന​താ​ണ്​ ഓ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കി​യ​തി​ലൂ​ടെ​ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​​ ഷാ​ർ​ജ പൊ​ലീ​സ്​ ഡ​യ​റ​ക്ട​ർ കേ​ണ​ൽ യൂ​സു​ഫ്​ ബി​ൻ ഹ​ർ​മൂ​ൽ പ​റ​ഞ്ഞു. ഓ​ൺ​ലൈ​നി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന കേ​സു​ക​ളി​ൽ സ്​​റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കും. വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ, ഔ​ദ്യോ​ഗി​ക രേ​ഖ എ​ന്നി​വ ന​ഷ്ട​പ്പെ​ടു​ക​യോ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യോ ചെ​യ്താ​ൽ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ൽ ഹാ​ജ​രാ​കാ​തെ ​അ​തി​വേ​ഗ​ത്തി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​ൻ ഓ​ൺ​ലൈ​ൻ സം​വി​ധാ​നം സ​ഹാ​യി​ക്കും.

തു​ട​ർ​ന്ന്​ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​ക​ൾ​ക്ക്​ ഹാ​ജ​രാ​ക്കാ​നു​ള്ള സാ​ക്ഷ്യ​പ​ത്ര​വും പൊ​ലീ​സ്​ പ​രാ​തി​ക്കാ​ർ​ക്ക്​ ഓ​ൺ​ലൈ​നാ​യി ന​ൽ​കും. മ​റ്റ്​ കേ​സു​ക​ളി​ൽ താ​മ​സ​ക്കാ​ർ സ്​​റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​തെ ത​ന്നെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ പ​രാ​തി​ക​ളി​ൽ അ​ന്തി​മ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും സാ​ധി​ക്കും. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളി​ൽ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ്​ വ​ഴി ആ​യി​രി​ക്കും പ​രാ​തി​ക്കാ​രു​ടെ മൊ​ഴി​യെ​ടു​ക്ക​ൽ.

സാ​മ്പ​ത്തി​ക ഇ​ട​പാ​ട്​ കേ​സു​ക​ളി​ൽ ആ​ർ​ക്കെ​തി​രെ​യാ​ണോ ഓ​ൺ​ലൈ​നി​ൽ പ​രാ​തി സ​മ​ർ​പ്പി​ക്കു​ന്ന​ത്​ അ​വ​ർ​ക്ക്​ സ്വ​മേ​ധ​യാ യാ​ത്ര വി​ല​ക്ക്​ സം​ബ​ന്ധി​ച്ച അ​റി​യി​പ്പ്​ ല​ഭി​ക്കും. ഇ​തു വ​ഴി എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്താ​ൻ സ​ഹാ​യി​ക്കു​മെ​ന്നും കേ​ണ​ൽ യൂ​സു​ഫ്​ ബി​ൻ ഹ​ർ​മൂ​ൽ പ​റ​ഞ്ഞു.

കു​ടും​ബ ത​ർ​ക്ക​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ സ്വ​കാ​ര്യ​ത നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി സാ​ക്ഷി​മൊ​ഴി​ക​ളും ഓ​ൺ​ലൈ​നാ​യാ​ണ്​ എ​ടു​ക്കു​ക. എ​ന്നാ​ൽ, ഒ​രു കേ​സി​ന്‍റെ ഭാ​ഗ​മാ​യി കൈ​വ​ശം ​െവ​ച്ചി​രി​ക്കു​ന്ന പാ​സ്‌​പോ​ർ​ട്ട് മാ​റ്റി ല​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടോ അ​ല്ലെ​ങ്കി​ൽ പൊ​ലീ​സി​ന് കൈ​മാ​റേ​ണ്ട വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തു​ക​യാ​ണെ​ങ്കി​ലോ താ​മ​സ​ക്കാ​ർ സ്റ്റേ​ഷ​നി​ൽ നേ​രി​ട്ട്​ ഹാ​ജ​രാ​ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharjah PoliceDigitizes
News Summary - Sharjah Police Digitizes All Services
Next Story