Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​രു​ഭൂ​മി​യി​ൽ...

മ​രു​ഭൂ​മി​യി​ൽ അ​ക​പ്പെ​ട്ട യാ​ത്ര​ക്കാ​ർ​ക്ക് തു​ണ​യാ​യി ഷാ​ർ​ജ പൊ​ലീ​സ്

text_fields
bookmark_border
മ​രു​ഭൂ​മി​യി​ൽ അ​ക​പ്പെ​ട്ട യാ​ത്ര​ക്കാ​ർ​ക്ക് തു​ണ​യാ​യി ഷാ​ർ​ജ പൊ​ലീ​സ്
cancel
camera_alt

കേ​ണ​ൽ റാ​ഷി​ദ് ബി​ൻ സാ​ൻ​ദ​ൽ

ഷാ​ർ​ജ: മ​ലീ​ഹ​യി​ലെ മ​രു​ഭൂ പ്ര​ദേ​ശ​ത്ത് യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ മ​ണ്ണി​ല​ക​പ്പെ​ട്ട കാ​ർ പു​റ​ത്തെ​ടു​ക്കാ​നും യാ​ത്ര​ക്കാ​രെ സു​ര​ക്ഷി​ത ഇ​ട​ത്തി​ലേ​ക്ക് മാ​റ്റാ​നും ഷാ​ർ​ജ പൊ​ലീ​സ് സ​ഹാ​യ​ത്തി​നെ​ത്തി. ദി​ക്ക​റി​യാ​തെ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ കാ​ർ മ​ണ്ണി​ൽ താ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു.

ര​ണ്ടു കാ​റു​ക​ൾ മ​രു​ഭൂ​മി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​താ​യും അ​തി​ലൊ​ന്നി​ന് ഗി​യ​ർ ത​ക​രാ​റു​ണ്ടെ​ന്നും ഷാ​ർ​ജ പൊ​ലീ​സ് റെ​സ്ക്യൂ വി​ഭാ​ഗം മേ​ധാ​വി ല​ഫ്റ്റ​ന​ൻ​റ്​ കേ​ണ​ൽ റാ​ഷി​ദ് ബി​ൻ സാ​ൻ​ദ​ൽ പ​റ​ഞ്ഞു. ഡ്രൈ​വ​ർ​മാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും കാ​ർ ശ​രി​യാ​ക്കു​ന്ന​തി​നും സു​ര​ക്ഷി​ത ഇ​ട​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​നും പൊ​ലീ​സ് സം​ഘം കു​തി​ച്ച​ത്തി.അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളു​ണ്ടാ​യാ​ൽ 999 വി​ളി​ക്ക​ണ​മെ​ന്ന്​ ബി​ൻ സാ​ൻ​ദ​ൽ പ​റ​ഞ്ഞു.ത​ങ്ങ​ളെ​യും വാ​ഹ​ന​ങ്ങ​ളെ​യും ര​ക്ഷ​പ്പെ​ടു​ത്തി​യ​തി​ന് ഡ്രൈ​വ​ർ​മാ​ർ ഷാ​ർ​ജ പൊ​ലീ​സി​ന് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharjah policetravelers
Next Story