Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right'മസാർ' സേവനവുമായി ഷാർജ...

'മസാർ' സേവനവുമായി ഷാർജ പൊലീസ്

text_fields
bookmark_border
മസാർ സേവനവുമായി ഷാർജ പൊലീസ്
cancel
camera_alt

ഷാർജ പൊലീസ് ഏർപ്പെടുത്തിയ ഇലക്ട്രിക് കാർ 

ഷാർജ: ഷാർജ പൊലീസ് ജനറൽ കമാൻഡ് ആസ്ഥാനത്ത് എത്തുന്ന സന്ദർശകർക്കും ജീവനക്കാർക്കും യാത്ര ചെയ്യാൻ പരിസ്ഥിതി സൗഹൃദ വാഹനമൊരുക്കി ഷാർജ പൊലീസ്. മസാർ സംവിധാനം ഷാർജ പൊലീസ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് ബ്രിഗേഡിയർ ജനറൽ അബ്​ദുല്ല മുബാറക് ബിൻ ആമേർ ഉദ്ഘാടനം ചെയ്തു.

ഓരോ യാത്രക്കും എട്ടു പേരെ ഉൾക്കൊള്ളും. ജീവനക്കാർക്കും സന്ദർശകർക്കും പ്രായമായവർക്കും കെട്ടിടത്തിന് പുറത്തുനിന്ന് ആറ് സ്​റ്റോപ്പുകൾ വഴി അകത്തേക്ക് പ്രവേശിക്കാം. ഉദ്ഘാടന വേളയിൽ ബ്രിഗേഡിയർ ജനറൽ ആരിഫ് ഹസൻ അൽ ഷെരീഫ്, റിസോഴ്‌സ് ആൻഡ്​ സപ്പോർട്ട് സർവിസസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ അഹമ്മദ് ഹാജി അൽ സെർക്കൽ, പൊലീസ് ഓപറേഷൻ ഡയറക്ടർ ജനറൽ, മുതിർന്ന ഉദ്യോഗസ്ഥർ, സ്പെഷലിസ്​റ്റുകൾ എന്നിവർ സന്നിഹിതരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharjah Police‘Mazar’ service
News Summary - Sharjah Police, ‘Mazar’ service
Next Story