Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജ പൊലീസ്​...

ഷാർജ പൊലീസ്​ പരിസ്​ഥിതി സൗഹൃദ കാറുകൾ അവതരിപ്പിച്ചു 

text_fields
bookmark_border
ഷാർജ പൊലീസ്​ പരിസ്​ഥിതി സൗഹൃദ കാറുകൾ അവതരിപ്പിച്ചു 
cancel

ഷാർജ: ജനറൽ കമാൻഡ് ഓഫ് ഷാർജ പൊലീസും  ലൈസൻസിങ് ൈഡ്രവർ ആൻഡ് വെഹിക്ക്ൾസ്​ ഡിപ്പാർട്ട്മ​​െൻറും ചേർന്ന് അൽ ഫൂത്തൈം മോട്ടോഴ്സി​​െൻറ സഹകരണത്തോടെ, പരിസ്​ഥിതി സൗഹൃദ വാഹനങ്ങൾ അവതരിപ്പിച്ചു. ൈഡ്രവർമാർക്ക് ഇത്തരം വാഹനങ്ങളിൽ പരിശീലനം നൽകുകയും പരിസ്​ഥിതി സൗഹൃദ വാഹനങ്ങൾ പ്രചരിപ്പിക്കുകയും ലക്ഷ്യം വെച്ചായിരുന്നു പരിപാടി. റോഡുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും നൂതന സാങ്കേതിക വിദ്യകൾ േപ്രാത്സാഹിപ്പിക്കാനും പരിസ്​ഥിതി സംരക്ഷണ സംസ്​ക്കാരം വളർത്തിയെടുക്കാനുമുള്ള ആഭ്യന്തര മന്ത്രാലയത്തി​​​െൻറ  പദ്ധതിയുടെ   ഭാഗമായിട്ടായിരുന്നു അവതരണം. 

വൈദ്യുതി, ഇന്ധനം എന്നിവ രണ്ടും ഉപയോഗിക്കാവുന്ന ഹൈബ്രിഡ് കാറുകൾ ഏറെ വൈകാതെ പുറത്തിറക്കുമെന്ന് ലൈസൻസിങ് ആൻഡ് വെഹിക്കിൾസ്​ ഡയറക്ടർ ലെഫ്. കേണൽ ഹുമൈദ് സഈദ് ആൽ ജല്ലാഫ് പറഞ്ഞു.  ഇത് കാർബൺ ബഹിർഗമനത്തി​​​െൻറ അളവ് കുറയ്ക്കാൻ സഹായിക്കും. പരിസ്​ഥിതി മലിനീകരണം,വാഹനത്തി​​​െൻറ പ്രവർത്തന ചെലവ് എന്നിവ കണക്കിലെടുക്കുമ്പോൾ ലാഭകരമാണ്. ഇതിനായി വാഹന പരിശോധകരെ പരിശീലിപ്പിക്കുകയും ഭാവിയിൽ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുവാൻ ൈഡ്രവർമാരെ പ്രാപ്തരാക്കുകയുമാണ് മുഖ്യ ലക്ഷ്യമെന്ന് ജല്ലാഫ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssharjah policemalayalam newsNatural friendly car
News Summary - Sharjah police-Natural friendly car
Next Story