Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവി​സ ലം​ഘ​ക​ർ​ക്ക്...

വി​സ ലം​ഘ​ക​ർ​ക്ക് പൊ​തു​മാ​പ്പ് ന​ൽ​കു​മെ​ന്ന വാ​ർ​ത്ത തെ​റ്റെ​ന്ന് ഷാ​ർ​ജ പൊ​ലീ​സ്

text_fields
bookmark_border
വി​സ ലം​ഘ​ക​ർ​ക്ക് പൊ​തു​മാ​പ്പ് ന​ൽ​കു​മെ​ന്ന  വാ​ർ​ത്ത തെ​റ്റെ​ന്ന് ഷാ​ർ​ജ പൊ​ലീ​സ്
cancel

ഷാ​ർ​ജ: അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്ത് ത​ങ്ങി​യ​വ​ർ​ക്ക് ഷാ​ർ​ജ​യി​ലെ ഒ​രു സ​ർ​വി​സ് സെ​ന്‍റ​ർ വ​ഴി പൊ​തു​മാ​പ്പ് ല​ഭി​ക്കു​മെ​ന്ന വാ​ർ​ത്ത അ​ഭ്യൂ​ഹ​മാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ അ​ധി​കാ​രി​ക​ളി​ൽ​നി​ന്നു മാ​ത്ര​മേ സ്വീ​ക​രി​ക്കാ​വൂ എ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വ​ഴി കിം​വ​ദ​ന്തി​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തും വി​ശ്വ​സ​നീ​യ​മ​ല്ലാ​ത്ത വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തും ശി​ക്ഷാ​ർ​ഹ​മാ​യ കു​റ്റ​മാ​ണെ​ന്നും പൊ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. വി​വ​ര​ങ്ങ​ളു​ടെ സ്രോ​ത​സ്സ്​ പ​രി​ശോ​ധി​ച്ച് ഔ​ദ്യോ​ഗി​ക ഉ​റ​വി​ട​ത്തി​ൽ​നി​ന്നോ, യോ​ഗ്യ​ത​യു​ള്ള അ​ധി​കാ​രി​ക​ളു​ടെ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ​നി​ന്നോ മാ​ത്ര​മേ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ എ​ടു​ക്കാ​ൻ പാ​ടു​ള്ളൂ​വെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

അ​ഭ്യൂ​ഹം പ്ര​ച​രി​പ്പി​ക്കു​ക​യോ തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യോ ചെ​യ്യു​ന്ന​വ​ർ​ക്കു​ള്ള ശി​ക്ഷ ക​ഴി​ഞ്ഞ​ദി​വ​സം യു.​എ.​ഇ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​ർ ഓ​ർ​മ​പ്പെ​ടു​ത്തി​യി​രു​ന്നു. ഫെ​ഡ​റ​ൽ നി​യ​മ​ത്തി​ന്‍റെ ആ​ർ​ടി​ക്​​ൾ 52 പ്ര​കാ​രം അ​ഭ്യൂ​ഹം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ ന​ൽ​കു​ന്ന​തി​നും ശി​ക്ഷ ഒ​രു വ​ർ​ഷം ത​ട​വും ഒ​രു ല​ക്ഷം ദി​ർ​ഹം പി​ഴ​യു​മാ​ണ്. പ്ര​സി​ദ്ധീ​ക​രി​ച്ച വി​വ​രം ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള അ​ധി​കാ​രി​ക​ൾ​ക്കോ ​​സ്ഥാ​പ​ന​ങ്ങ​ൾ​ക്കോ ​​എ​തി​രെ പൊ​തു​ജ​നാ​ഭി​പ്രാ​യം ഇ​ള​ക്കി​വി​ടു​ക​യോ അ​ല്ലെ​ങ്കി​ൽ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ, പ്ര​തി​സ​ന്ധി​ക​ൾ, അ​ത്യാ​ഹി​തം, ദു​ര​ന്ത​ങ്ങ​ൾ എ​ന്നി​വ​യു​ടെ സ​മ​യ​ത്ത് ​പ്ര​ശ്ന​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​വു​ക​യോ ചെ​യ്താ​ൽ പി​ഴ ര​ണ്ടു ല​ക്ഷ​വും ത​ട​വ്​ ര​ണ്ടു​ വ​ർ​ഷ​വു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:visasharjah police
News Summary - Sharjah police say news of amnesty for visa violators is false
Next Story