സുരക്ഷ ഒരുക്കാന്‍ ഡ്രോണുമായി ഷാര്‍ജ പൊലീസ്
text_fieldsഷാര്‍ജ: കോവിഡ് കാലത്ത് പാലിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്കി മൂളിപ്പറക്കാന്‍ മാത്രമല്ല, ഡ്രോണുകൾക്ക് മറ്റു സേവനങ്ങളും സാധ്യമാണെന്ന് തെളിയിയിക്കുകയാണ് ഷാര്‍ജ പൊലീസ്. മോഷണം, മുങ്ങിമരണം, വിദൂരസ്ഥലങ്ങളില്‍ കുടുങ്ങിപ്പോകല്‍ തുടങ്ങി നിരവധി കാര്യങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വലിയ പിന്തുണ നല്കാന് ഡ്രോണുകള്ക്കാവുമെന്ന് മോക്ഡ്രില്‍ അവതരിപ്പിച്ചുകൊണ്ട് പൊലീസ് പറഞ്ഞു. അല്‍ സാഹിയ പ്രദേശത്തെ സ്പെഷല്‍ ടാസ്ക് വിഭാഗത്തിലാണ് ഡ്രില്‍ നടന്നത്.
പൊലീസ് സുരക്ഷയിലും സംരക്ഷണത്തിലും ഡ്രോണുകള്‍ ഉപയോഗിക്കുന്നത് പ്രവര്‍ത്തനക്ഷമത, കാര്യക്ഷമത, ഉല്പാദനക്ഷമത എന്നിവ മെച്ചപ്പെടുത്തുമെന്ന് ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫ് ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്ല മുബാറക് ബിന്‍ അമീര്‍ പറഞ്ഞു. ഡ്രോണുകളുടെയും സ്മാര്‍ട്ട് സാങ്കേതികവിദ്യകളുടെയും ഉപയോഗം സമൂഹത്തിെൻറ ക്ഷേമവും മൊത്തത്തിലുള്ള പൊതുസുരക്ഷ നിലനിര്‍ത്തുന്നതില്‍ പ്രവര്‍ത്തനക്ഷമതയും മെച്ചപ്പെടുത്തുന്നു. കുറ്റകൃത്യങ്ങള്ക്കെതിരായും അപകടങ്ങളിലും മറ്റു രക്ഷാപ്രവര്‍ത്തനങ്ങളിലും ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാന്‍ പൊലീസ് ശ്രദ്ധാലുവാണെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.