ഷാര്‍ജ പൊലീസ്, സിവില്‍ ഡിഫന്‍സ് ഓപ്പറേഷന്‍സ് റൂമുകള്‍ ഏകീകരിക്കുന്നു
text_fieldsഷാര്‍ജ: എമിറേറ്റിെൻറ സുരക്ഷയും സംരക്ഷണവും കണക്കിലെടുത്തും അപകടങ്ങള്‍ നടക്കുമ്പോള്‍ വളരെ വേഗത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുവാനും കുറ്റവാളികളെ പിടികൂടാനും ലക്ഷ്യം വെച്ചുള്ള പദ്ധതിക്ക് ഷാര്‍ജ പൊലീസ് തുടക്കമിട്ടു. ഷാര്‍ജ സിവില്‍ഡിഫന്‍സും പൊലീസും ഓപ്പറേഷന്‍സ് റൂമുകള്‍ ഏകീകരിച്ച് പ്രവര്‍ത്തിക്കുന്നതാണിത്. തിങ്കളാഴ്ച വാസിത് പൊലീസ് ആസ്ഥാനത്താണ് ഇതിന് തുടക്കമായതെന്ന് ഷാര്‍ജ പൊലീസ് ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫ് ബ്രിഗേഡിയര്‍ -ജനറല്‍ അബ്ദുല്ല മുബാറക് ബിന്‍ ആമര്‍ പറഞ്ഞു.
വാസിത് പൊലീസ് സ്റ്റേഷനില്‍ സ്ഥിതി ചെയ്യുന്ന സംയുക്ത സുരക്ഷാ പ്ലാറ്റ്ഫോമിന് കുറ്റകൃത്യങ്ങള്‍, തീപിടിത്തം പോലുള്ള അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യും. എമിറേറ്റിലെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള വിപുലമായ നിരീക്ഷണ ക്യാമറുകളിലൂടെ ലഭിക്കുന്ന ദൃശ്യങ്ങളും ഇത് കൈകാര്യം ചെയ്യും.
ആഭ്യന്തര മന്ത്രാലയത്തിെൻറ ഈ ആദ്യശ്രമത്തിന് ഷാര്‍ജ സെക്യൂരിറ്റി സോണില്‍ നിന്നാണ് തുടക്കമാകുന്നത്. നൂതന സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ സുരക്ഷാ സംവിധാനത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുകയും, ഭാവിയില്‍ ഉണ്ടായാക്കാവുന്ന വിവിധ തരത്തിലുള്ള വെല്ലുവിളികളെ അതിജീവിച്ച് 'ഷാര്‍ജ സുരക്ഷിതമായ നഗരം' എന്ന തന്ത്രപ്രധാന ലക്ഷ്യം കൈവരിക്കാന്‍ സഹായിക്കുന്നതുമാണ് ഈ ഏകീകരണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഏകോപന പ്രക്രിയ ഫലപ്രദമാക്കുന്നതിന് എല്ലാ നൂതന ഉപകരണങ്ങളും ഉപയോഗിക്കും. ഷാര്‍ജ പൊലീസ്, ഷാര്‍ജ സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ്, താമസ-കൂടിയേറ്റ വിഭാഗം എന്നിവ ഉള്‍ക്കൊള്ളുന്ന ഷാര്‍ജ സെക്യൂരിറ്റി സോണിെൻററ സേവനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നിലവാരം നേടിയെടുക്കുന്നതിന് ഈ നടപടി വേഗം പകരും. എമിറേറ്റിലെ സുരക്ഷാ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഈ മൂന്ന് തൂണുകളും സെക്യൂരിറ്റി സ്ഥാപനത്തിന്‍െറ പിരമിഡായി പ്രവര്‍ത്തിക്കുമെന്ന് ആമര്‍ പറഞ്ഞു.
ജനങ്ങളുടെ സുരക്ഷക്ക് അതിപ്രാധാന്യം കല്‍പ്പിക്കുന്ന ഈ നീക്കം ഷാര്‍ജയുടെ വാണിജ്യ-വ്യവസായ-ജനവാസ മേഖലയില്‍ സാമ്പത്തിക കുതിപ്പിന് വേഗം കൂട്ടും. തന്ത്രപ്രധാനമായ വിഷയങ്ങളില്‍ വേഗത്തില്‍ നടപടികള്‍ എടുക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേഗം പകരാനും ഇത് വഴി സാധിക്കുമെന്ന് ഷാര്‍ജ സിവില്‍ഡിഫന്‍സ് ഡയറക്ടര്‍ കേണല്‍ സാമി ഖമീസ് ആല് നഖ്വി പറഞ്ഞു. നിലവില്‍ പൊലീസ്, സിവില്‍ഡിഫന്‍സ് എന്നിവയുടെ സേവനങ്ങള്‍ ഉപയോഗിക്കുന്ന ഫോണ്‍ നമ്പറുകള്‍ തുടരും. പിന്നിട് ഏകീകൃത വിഭാഗത്തിെൻറ നമ്പര്‍ പരസ്യപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.