മോഷണം തടയാൻ കാമ്പയിനുമായി ഷാർജ പൊലീസ്
text_fieldsഷാർജ: മോഷണത്തിനിരയാകുന്ന സാഹചര്യം ഇല്ലാതാക്കാൻ പുതിയ കാമ്പയിനുമായി ഷാർജ പൊലീസ്. തൗജീഹ്, ഷാർജ റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി എന്നിവയുമായി ചേർന്നാണ് ഷാർജ പൊലീസ് പരിപാടികൾ ഒരുക്കുന്നത്. 'നിങ്ങളുടെ വസ്തുക്കൾ, നിങ്ങളുടെ ഉത്തരവാദിത്തം' തലക്കെട്ടിലാണ് ബോധവത്കരണ കാമ്പയിൻ സംഘടിപ്പിക്കുന്നത്. കാമ്പയിൻ ജൂൺ അവസാനം വരെ തുടരും. അറബിക്, ഇംഗ്ലീഷ്, ഉർദു എന്നീ മൂന്നു ഭാഷകളിൽ ഹ്രസ്വചിത്രങ്ങൾ വഴി വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെയും എമിറേറ്റിലുടനീളം ഇലക്ട്രോണിക് പ്രദർശനങ്ങൾ വഴിയും ബോധവത്കരണം നടത്തും.
വാഹനങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ മോഷണം തടയുന്നതിനുള്ള മുൻകരുതലും പ്രതിരോധ നടപടികളും ശക്തിപ്പെടുത്തുകയാണ് കാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് ഷാർജ പൊലീസ് സ്റ്റേഷൻ ഡയറക്ടർ കോംപ്രിഹെൻസീവ് ഡയറക്ടർ കേണൽ യൂസുഫ് ഉബൈദ് ബിൻ ഹർമോൾ അറിയിച്ചു. വാഹനത്തിൽ വിലപിടിപ്പുള്ള വസ്തുക്കൾ പരസ്യമായി വെക്കരുതെന്നും മോഷണ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നത് കുറക്കാനും പൊലീസുമായി സഹകരിക്കാനും അദ്ദേഹം നിർദേശം നൽകി.
കാമ്പയിനിലൂടെ മോഷണം കുറക്കാനും ജനങ്ങൾക്ക് കൂടുതൽ സുരക്ഷിത അന്തരീക്ഷം സൃഷ്ടിക്കാനും കഴിയുമെന്നും അധികൃതർ വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.