മയക്കുമരുന്ന് സ്രോതസ്സ് കണ്ടെത്താൻ 'ഡ്രഗ് ഇംപ്രിൻറുമായി' ഷാർജ പൊലീസ്
text_fieldsഷാർജ: ഷാർജക്ക് അകത്തും പുറത്തും മയക്കുമരുന്ന് വിരുദ്ധ നിരീക്ഷണവും അവബോധവും ശക്തിപ്പെടുത്താൻ 'ഡ്രഗ് ഇംപ്രിൻറ്' എന്ന പേരിൽ നൂതന പദ്ധതി ആരംഭിച്ചതായി ഷാർജ പൊലീസ്. ഫോറൻസിക് വിഭാഗവുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി യു.എ.ഇക്കുള്ളിലെ മയക്കുമരുന്ന് ശൃംഖലകളെ പരാജയപ്പെടുത്താൻ ശേഷിയുള്ളതാണ്.
പൊലീസ് ഓഫിസേഴ്‌സ് ക്ലബിൽ വ്യാഴാഴ്ച നടന്ന വാർത്തസമ്മേളനത്തിലാണ് പൊലീസ് കമാൻഡർ -ഇൻ ചീഫ് മേജർ ജനറൽ സൈഫ് അൽ സുരി അൽ ഷംസി പദ്ധതി പ്രഖ്യാപനം നടത്തിയത്. മയക്കുമരുന്ന് കടത്ത്, വിതരണം എന്നിവ തടയുന്നതിനുള്ള സജീവമായ നടപടികൾക്ക് ഇത് സഹായകമാകും.
നിറം, ഭാരം, ആകൃതി, പദാർഥത്തിെൻറ സ്വഭാവം, വർഗീകരണം എന്നിവ 'ഡ്രഗ് ഇംപ്രിൻറിൽ' ഉൾപ്പെടുമെന്ന് ഫോറൻസിക് വിഭാഗം തലവൻ കേണൽ ആദിൽ അൽ മസ്മി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.