Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജ കുട്ടികളുടെ...

ഷാർജ കുട്ടികളുടെ വായനോത്സവം ഇന്ന്​ കൊടിയേറും 

text_fields
bookmark_border
ഷാർജ കുട്ടികളുടെ വായനോത്സവം ഇന്ന്​ കൊടിയേറും 
cancel

ഷാർജ: പത്താമത് ഷാർജ കുട്ടികളുടെ വായനോത്സവം ബുധനാഴ്ച  മുതൽ 28 വരെ അൽ താവൂനിലെ എക്സ്​പോ സ​​െൻററിൽ നടക്കും. നിങ്ങളുടെ ഭാവി ഒരു പുസ്​തകം അകലെ എന്ന പ്രമേയത്തിൽ നടക്കുന്ന ഉത്സവത്തി​​െൻറ ഉദ്ഘാടനം രാവിലെ 10 മണിക്ക് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർവ്വഹിക്കും. പുസ്​തക പ്രദർശനം, വിൽപന, കുട്ടികളുടെ കലാപരിപാടികൾ,  മത്സരങ്ങൾ, സംവാദം, സെമിനാർ, ശിൽപശാലകൾ, നാടകം തുടങ്ങിയവ വിവിധ ദിവസങ്ങളിലായി അരങ്ങേറും. ത്രിമാന– പോപ് അപ് പുസ്​തകങ്ങളാണ്​ ഇൗ വർഷത്തെ സവിശേഷതകളിലൊന്ന്​.    ഫ്യൂചർ മെഷീൻ പ്രദർശനവും ശ്രദ്ധേയമാകും. നൊഖ്ത( മിന്നൽ), ഖലം (പേന), വംദ (ബിന്ദു), ഷുആ (രശ്മി) എന്നീ ഉത്സവ മുദ്രകളുടെ സജീവ സാന്നിധ്യം കുട്ടികൾക്ക് ഹരം പകരും. എക്സ്​പോസ​​െൻററിന് അകത്തും പുറത്തും കവലകളിലും ഇവ സ്​ഥലം പിടിച്ച് കഴിഞ്ഞു. ആറ് മുതൽ 10 വരെയും 11 മുതൽ 16 വരെയുമുള്ള കുട്ടികൾക്ക് ലിറ്റിൽ ഷെഫ് മത്സരവും ഇത്തവണത്തെ പ്രത്യേകതയാണ്.  

2600 പരിപാടികളാണ് ഇത്തവണ  ഒരുക്കുകയെന്ന് നടത്തിപ്പുകാരായ ഷാർജ ബുക് അതോറിറ്റി ചെയർമാൻ അഹമ്മദ് ബിൻ റക്കാദ് ആൽ അംറി പറഞ്ഞു. ഈജിപ്ഷ്യൻ ചലച്ചിത്ര നടി സബ്രിൻ, നടൻ അബ്ദുൽ റഹ്മാൻ അബു സഹ്റ തുടങ്ങി 121 രാജ്യങ്ങളിൽ നിന്നുള്ള 286 അതിഥികൾ പങ്കെടുക്കുമെന്നതാണ് ഇപ്രാവശ്യത്തെ മറ്റൊരു പ്രത്യേകത. ഇന്ത്യയിൽ നിന്ന്  ഇന്ത്യൻ ബാല സാഹിത്യകാരി നടാഷ ശർമ, നടനും നിർമാതാവുമായ വരുൺ പ്രുതി എന്നിവരെത്തും. എന്നാൽ മലയാളത്തിൽ നിന്ന് ഇത്തവണ ആരുമില്ല.

അറബ് അടക്കം 18 രാജ്യങ്ങളിൽ നിന്ന് 134 പ്രസാധകർ തങ്ങളുടെ പുസ്​തകളും  പഠനോപകരണങ്ങളുമായിട്ടാണ് പ്രദർശനത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുള്ളത്. 62  പ്രസാധകരാണ്  യു.എ.ഇയിൽ നിന്ന് പങ്കെടുക്കുന്നത്.  ലബനൻ (22), ഈജിപ്ത് (21), ജോർഡൻ, യു. കെ (അഞ്ച് വീതം). ഇന്ത്യ, അമേരിക്ക, ദക്ഷിണ കൊറിയ, ചൈന എന്നീ രാജ്യങ്ങളിലെ പ്രസാധകരുമെത്തും. സാംസ്​കാരിക കഫെ, കിഡ്സ്​ ക്രിയേറ്റീവ് കഫെ, സോഷ്യൽമീഡിയാ കഫെ, കുക്കറി കോർണർ എന്നിവയുമുണ്ടായിരിക്കും. ഇറ്റലിയിലെ ഫോർലി നഗരത്തിലെ ത്രീഡി ബുക്ക് സ​​െൻററിൽ നിന്നു കൊണ്ടുവന്ന 250 പോപ് അപ് പുസ്​തകങ്ങളും ഇപ്രാവശ്യത്തെ പ്രത്യേകതയാണ്. യു.എ.ഇയിൽ താമസിക്കുന്ന മൂന്ന് മലയാളി ബാലപ്രതിഭകൾ വായനോത്സവത്തിൽ സജീവ സാന്നിധ്യമാകും. 

മാളവിക രാജേഷ്, ആര്യൻ മുരളീധരൻ, കാശിനാഥ് പ്രാണേഷ് എന്നിവരാണ് വായനോത്സവത്തിലെ ക്രിയേറ്റീവ് കിഡ്സ്​ കഫെ വിഭാഗത്തിൽ അതിഥികളായി പങ്കെടുക്കുക. മലയാളിയായ കുഞ്ഞു പാചകക്കാരി ജെഹാൻ റസ്​ദാൻ കുട്ടികളുടെ വായനോത്സവത്തിൽ മുതിർന്നവരുടെ വിഭാഗത്തിൽ പങ്കെടുക്കും. നിരവധി ടെലിവിഷൻ പരിപാടികളിലൂടെ ​േപ്രക്ഷകരുടെ മനം കവർന്ന പാചക വിദഗ്ധയാണ് ജെഹാൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssharjah reading festmalayalam news
News Summary - sharjah reading fest-uae-gulf news
Next Story