കുട്ടികളുടെ ഭാവനക്ക് ഡിജിറ്റല്‍ ചിറകുകളുമായി ഷാര്‍ജ വായനോത്സവം
text_fieldsഷാര്‍ജ: നിര്‍മിതബുദ്ധിയുടെ കാലത്ത് എഴുത്തും വായനയും ഭാവനയും മരിക്കുകയല്ല, കൂടുതല്‍ കരുത്തുനേടി പുതിയ തലമുറയുടെ അഭിരുചിക്കൊത്ത് അണിഞ്ഞൊരുങ്ങുകയാണെന്ന് തെളിയിക്കുന്നതായിരിക്കും ഇത്തവണത്തെ ഷാർജ വായനോത്സവം. 19 മുതല്‍ 29വരെ ഷാര്‍ജ അല്‍ താവൂനിലെ വേള്‍ഡ് എക്സ്പോ സെൻററിലാണ് വായനോത്സവം.
മേളയിലെ സോഷ്യല്‍ മീഡിയ സ്റ്റേഷനില്‍ ഇക്കുറി വൈവിധ്യവും രസകരവുമായ 10 വർക്ഷോപ്പുകളാണ് നടക്കുന്നതെന്ന് സംഘാടകരായ ബുക് അതോറിറ്റി ചെയര്‍മാന്‍ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അംറി പറഞ്ഞു.
പങ്കെടുക്കുന്നവരെ ത്രീഡി മോഡലിങ് ലോകം പരിചയപ്പെടുത്തുന്ന വർക്ഷോപ്പുമുണ്ടാകും. കുട്ടികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങള്‍, സ്ഥലങ്ങള്‍, ലോഗോകൾ, മെമ്മുകൾ എന്നിവയെ സോഫ്റ്റ്‌വെയറിൽ സൃഷ്ടിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കും.
വിദ്യാർഥികളെ പ്രോഗ്രാമിങ് ആശയങ്ങൾ പഠിപ്പിക്കുന്നതിന് എം.ഐ.ടി മീഡിയ ലാബുകളിൽനിന്നുള്ള ജനപ്രിയ ഓപൺ സോഴ്‌സ് വിഷ്വൽ പ്രോഗ്രാമിങ് ഉപകരണങ്ങളായ ടിങ്കർ, സ്ക്രാച്ച് എന്നിവ എത്തും. ആപ്ലിക്കേഷനുകളും ഗെയിമുകളും നിർമിക്കുന്നത് പോലുള്ള സങ്കീർണകാര്യങ്ങൾവരെ വായനോത്സവം പകര്‍ന്നുനല്‍കും. മൊബൈൽ ആപ്ലിക്കേഷനുകൾ എങ്ങനെ വികസിപ്പിച്ചെടുക്കുന്നു എന്നതിനെക്കുറിച്ച പ്രായോഗികപാഠം ഇതുവഴി ലഭിക്കും. റോബോട്ട് നിര്‍മാണം, കാരിക്കേച്ചർ സ്കെച്ച്, ശില്‍പകല തുടങ്ങിയവയിലും പരിശീലനം നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.