വികസനത്തിന് ഷാർജയിൽ 4083 കോടി ദിർഹത്തിന്റെ ബജറ്റ്
text_fieldsഷാർജ: എമിറേറ്റിന്റെ വികസനം ലക്ഷ്യമിട്ട് ചരിത്രത്തിലെ ഏറ്റവും വലിയ വാർഷിക ബജറ്റിന് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി. 4083 കോടി ദിർഹത്തിന്റെ പൊതു ബജറ്റിനാണ് അംഗീകാരം. സാമ്പത്തിക സുസ്ഥിരത കൈവരിക്കുക, ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുക, സാമൂഹിക സുരക്ഷിതത്വം എന്നിവ ഉറപ്പുവരുത്തുന്നതിനായാണ് കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് അഞ്ചു ശതമാനം വർധന വരുത്തിയ ബജറ്റ് പ്രഖ്യാപിച്ചത്.
സാമ്പത്തിക സാമൂഹിക രംഗങ്ങളിൽ എമിറേറ്റിന്റെ മത്സരശേഷി വർധിപ്പിക്കുന്നതിന് ബജറ്റ് ഊന്നൽ നൽകുന്നുണ്ടെന്ന് ഷാർജ ധനകാര്യവകുപ്പ് മേധാവി ശൈഖ് മുഹമ്മദ് ബിൻ സൗദ് അൽ ഖാസിമി വ്യക്തമാക്കി. ഷാർജയിലെ സർക്കാർ വകുപ്പുകളെ ശാക്തീകരിക്കുകയും പുതിയ പദ്ധതികൾ പൂർത്തിയാക്കാൻ അവരെ സഹായിക്കുകയും ചെയ്യുമെന്ന് ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയും ഷാർജ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി പറഞ്ഞു. ബജറ്റിൽ 26 ശതമാനം തുക വിനിയോഗിക്കുന്നത് ജീവനക്കാർക്ക് ശമ്പളം നൽകാനാണ്. 12 ശതമാനം തുക സഹായം നൽകുന്നതിനുമാണ്. അതേസമയം, എമിറേറ്റിലെ പ്രവർത്തന ചെലവ് 25 ശതമാനത്തിലെത്തിയിട്ടുണ്ട്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ആറുശതമാനമാണ് വർധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.