ഒമാൻ സുൽത്താന് പുതിയ കൃതി സമ്മാനിച്ച് ഷാർജ ഭരണാധികാരി
text_fieldsഷാർജ: സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പുതിയ ചരിത്ര കൃതിയായ ‘ദി ഹിസ്റ്ററി ഓഫ് ബോ സയീദ് ഇമാംസ് ഇൻ ഒമാൻ 1749 - 1856’ എന്ന പുസ്തകം ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സെയ്ദിന് സമ്മാനിച്ചു.
ഷാർജ സുൽത്താൻ ഒപ്പിട്ട കൃതിയുടെ പകർപ്പ് ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹമ്മദ് ബിൻ റക്കാദ് അൽ അമീരി, ഒമാൻ സുൽത്താനെ പ്രതിനിധാനംചെയ്ത ഒമാൻ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസൽ അൽ ബുസൈദിക്ക് നൽകി.
അൽ അമീരി ഒപ്പിട്ട പകർപ്പ് ഒമാൻ സാംസ്കാരിക, കായിക, യുവജന മന്ത്രിയായ സയ്യിദ് ദി യാസാൻ ഹൈതം അൽ സെയ്ദിന് സമ്മാനിച്ചു. സാംസ്കാരിക, കായിക, യുവജന മന്ത്രാലയം അണ്ടർ സെക്രട്ടറി സയ്യിദ് സെയ്ദ് ബിൻ സുൽത്താൻ അൽ ബുസൈദി ഏറ്റുവാങ്ങി. മാർച്ച് നാല് വരെ നടക്കുന്ന 27ാമത് മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായാണ് ശൈഖ് സുൽത്താന്റെ കൃതി ഒമാൻ സുൽത്താൻ കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.