ഷാർജ സഫാരിയിൽ ‘ഗോ ഗ്രീന്‍ ഗ്രോ ഗ്രീന്‍’ പ്രമോഷന് തുടക്കം
text_fieldsഷാർജ: ‘നടാം നമുക്കൊരു തൈ, തുടരാം നമുക്കീ ഭൂമിയില്‍’ എന്ന പ്രമേയത്തിൽ പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ വിളംബരം ചെയ്ത് ഷാർജ സഫാരിയുടെ ഒന്നാം നിലയിൽ ‘ഗോ ഗ്രീൻ ഗ്രോ ഗ്രീൻ’ പ്രമോഷൻ ആരംഭിച്ചു. സെപ്റ്റംബര്‍ 26ന് വൈകീട്ട് അഞ്ചിന് ഷാര്‍ജ മുവൈലയിലെ സഫാരി മാളി നടന്ന ചടങ്ങില്‍ ഷാര്‍ജ പൊലീസ് ഡിപ്പാര്‍ട്മെന്റ് പ്രതിനിധി ഇബ്രാഹിം മുഹമ്മദ് അല്‍ സുവൈദി ഉദ്ഘാടനം നിര്‍വഹിച്ചു.
സഫാരി ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍, ചാക്കോ ഊളക്കാടന്‍, സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് റീജനല്‍ ഡയറക്ടര്‍ പര്‍ച്ചേസ് ബി.എം. കാസിം, പര്‍ച്ചേസ് മാനേജര്‍ ജീനു മാത്യു, അസി. പര്‍ച്ചേസ് മാനേജര്‍ ഷാനവാസ്, അസി. ഓപറേഷന് മാനേര് ശ്രീജി പ്രതാപന്, ലീസിങ് മാനേജർ രവി ശങ്കർ, മീഡിയ മാര്‍ക്കറ്റിങ് മാനേജര്‍ ഫിറോസ്, ഹെഡ് ഓഫ് പബ്ലിക് റിലേഷന്‍സ് മുഹസിന് മുഹമ്മദ് തുടങ്ങി മറ്റ് സഫാരി സ്റ്റാഫ് പ്രതിനിധികൾ സന്നിഹിതരായിരുന്നു.
പ്രമോഷന്റെ ഭാഗമായി വിവിധ ഇനം പച്ചക്കറിത്തൈകൾ, ഓറഞ്ച്, നാരങ്ങ, പപ്പായ തുടങ്ങിയ പഴ വർഗങ്ങളുടെ തൈകൾ, പനിക്കൂര്‍ക്ക, തുളസി, ഹെന്ന, കറ്റാർ വാഴ, ആര്യ വേപ്പ് തുടങ്ങിയ ഔഷധ മൂല്യമുള്ള ചെടികൾ, അസ്പരാഗസ്, ആന്തൂറിയം, ബോൺസായി പ്ലാന്റ്സ്, കാക്റ്റസ്, ബാംബു സ്റ്റിക്കസ് തുടങ്ങിയ അലങ്കാരച്ചെടികൾ, ഇൻഡോർ പ്ലാന്റുകൾ, വിവിധയിനം വിത്തുകൾ തുടങ്ങി 200ല്‍ പരം വൈവിധ്യങ്ങളായ ചെടികളാണ് സഫാരി ഗോ ഗ്രീന്‍ ഗ്രോ ഗ്രീന്‍ പ്രമോഷനില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.
കൂടാതെ ചെടിച്ചട്ടികൾ, ഗ്രോ ബാഗ്, വാട്ടറിങ് കാൻ, ഗാർഡൻ ബെഞ്ച്, ഗ്രാസ് മാറ്റ്, ഗാർഡൻ ഹോസുകൾ, വിവിധ ഗാർഡൻ ടൂളുകൾ, ഗാർഡനിലേക്കാവശ്യമായ ഫെർട്ടിലൈസർ, വളങ്ങൾ, പോട്ടിങ് സോയിൽ തുടങ്ങി എല്ലാവിധ അനുബന്ധ സാമഗ്രികളും ഒരു കുടക്കീഴിൽ ഒരുക്കിയിട്ടുണ്ട്.
പ്രമോഷന്റെ ഭാഗമായി പലതരത്തിലുള്ള അലങ്കാരമത്സ്യങ്ങളും ഗിനിപ്പന്നി, മുയല്, കരയാമ, വെള്ളാമ, വിവിധയിനം തത്തകള്‍, ലൗബേഡ്സ്, സീബ്ര ബേഡ്സ്, കളർ ഫിഞ്ച് ബേഡ്സ് തുടങ്ങിയ പക്ഷി മൃഗാദികളും വില്പനക്കുണ്ട്. ഫാൽകൺ, മക്കാവോ തുടങ്ങി പക്ഷികളുമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഫോട്ടോ എടുക്കാനുള്ള സൗകര്യങ്ങളും ഒന്നാം നിലയിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.