ഷാർജ സഫാരി നാളെ തുറക്കും
text_fieldsഷാർജ: ആഫ്രിക്കക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ സഫാരി പാർക്കായ ഷാർജ സഫാരി വെള്ളിയാഴ്ച തുറക്കും.
ഷാർജയുടെ കാർഷിക ഉപനഗരമായ അൽ ദൈദ് പട്ടണത്തിന് സമീപത്ത് സ്ഥിതിചെയ്യുന്ന ഷാർജ സഫാരിയിൽ കാടിന്റെ സ്വാഭാവികത തനത് രീതിയിൽ നിലനിർത്തിയിരിക്കുന്നു.
എട്ട് ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പാർക്കിൽ 120 ഇനം മൃഗങ്ങളും 100,000 ആഫ്രിക്കൻ മരങ്ങളുമുണ്ട്. ദൈദ് മരുഭൂമിയെ ആഫ്രിക്കൻ വനാന്തരമായി വളരെ മനോഹരമായിട്ടാണ് ആവിഷ്കരിച്ചിരിക്കുന്നത്.
ടിക്കറ്റ് നിരക്ക്:
ബ്രോൺസ് ടിക്കറ്റ് (നടന്നു കാണൽ):
12 വയസ്സിന് മുകളിലുള്ളവർക്ക് 40 ദിർഹം, 3-12 പ്രായത്തിലുള്ള കുട്ടികൾക്ക് 15 ദിർഹം. ടൂർ ദൈർഘ്യം രണ്ട് -മൂന്ന് മണിക്കൂർ. ആഫ്രിക്ക എന്ന പരിധിവരെ യാത്ര ചെയ്യാം.
സിൽവർ ടിക്കറ്റ്
12 വയസ്സിന് മുകളിലുള്ളവർക്ക് 120 ദിർഹം. 3-12 പ്രായത്തിലുള്ള കുട്ടികൾക്ക് 50 ദിർഹം. സാധാരണ ബസിൽ യാത്ര. ടിക്കറ്റ് എടുക്കുന്നവർക്ക് സീറ്റ് റിസർവ് ചെയ്യും. അഞ്ച് മുതൽ ആറ് മണിക്കൂർ വരെ ടൂർ ദൈർഘ്യം.
ഗോൾഡ് ടിക്കറ്റ്:
12 വയസ്സിന് മുകളിലുള്ളവർക്ക് 275 ദിർഹം. 3-12 പ്രായത്തിലുള്ള കുട്ടികൾക്ക് 120 ദിർഹം. ആഡംബര വാഹനത്തിൽ യാത്ര. സ്വകാര്യ ഗൈഡിനൊപ്പം യാത്രക്കാരെ ഷാർജ സഫാരിയുടെ എല്ലാ മേഖലകളിലേക്കും കൊണ്ടുപോകും. അഞ്ചുമുതൽ ആറുമണിക്കൂർ വരെ ടൂർ ദൈർഘ്യം.
പ്രത്യേക നിരക്കുകൾ:
ആറുപേർക്ക് യാത്ര ചെയ്യാവുന്ന ആഡംബര വാഹനം: 1,500 ദിർഹം
ഒമ്പതുപേർക്കുള്ള ആഡംബര വാഹനം: 2,250 ദിർഹം
15 പേർക്കുള്ള ആഡംബര വാഹനം: 3,500 ദിർഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.