ഷാർജ സ്റ്റീൽ ഫാബ് പ്രദർശനത്തിന് ഇന്ന് തുടക്കം
text_fieldsഷാർജ: ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ പിന്തുണയോടെ എക്സ്പോ സെന്റർ ഷാർജ സംഘടിപ്പിക്കുന്ന 17ാമത് സ്റ്റീൽ ഫാബ് പ്രദർശനം തിങ്കളാഴ്ച ഷാർജ എക്സ്പോ സെന്ററിൽ ആരംഭിക്കും. 13വരെ നീളുന്ന മേളയിൽ മെറ്റൽ വർക്കിങ് മേഖലയിലെ പ്രമുഖ പ്രാദേശിക, അന്തർദേശീയ കമ്പനികൾ പങ്കെടുക്കും.
150ലധികം പ്രദർശകർക്കൊപ്പം 30 രാജ്യങ്ങളിൽനിന്നുള്ള 400ലധികം ലോകത്തെ മുൻനിര ബ്രാൻഡുകളുടെ അത്യാധുനിക മോഡലുകൾ പ്രദർശനത്തിൽ അണിനിരത്തും.
ഇരുമ്പ്, ഉരുക്ക് മേഖലയിലെ ഏറ്റവും പ്രധാന സാങ്കേതികവിദ്യകൾ, സ്റ്റീൽ വ്യവസായത്തിനായുള്ള ഏറ്റവും പുതിയ ഉപകരണങ്ങളും യന്ത്രങ്ങളും മെറ്റൽ നിർമാണ മേഖലകളിലെ ആധുനിക സാങ്കേതികവിദ്യകൾ, മെറ്റൽ കട്ടിങ്ങിനുള്ള ലേസർ സംവിധാനങ്ങൾ, സ്റ്റീൽ ഫാബ്രിക്കേഷൻ മെഷീനുകൾ, കൂടാതെ ഏവൺ പവർ റോബോട്ടുകൾ തുടങ്ങി ഏറ്റവും നൂതന ഉപകരണങ്ങളാണ് പ്രദർശിപ്പിക്കുന്നത്.
ഇന്ത്യ, ജർമനി, ഇറ്റലി, തുർക്കി എന്നിവയുൾപ്പെടെ സ്റ്റീൽ വ്യവസായത്തിലെ മുൻനിര രാജ്യങ്ങളുടെ പങ്കാളിത്തത്തിന് പുറമേ, എമിറാത്തികളുടെയും പ്രാദേശിക കമ്പനികളുടെയും ശ്രദ്ധേയമായ സാന്നിധ്യം ഉണ്ടാകും.
പ്രമുഖ ബ്രിട്ടീഷ് വ്യവസായ കമ്പനികളും ഈ പരിപാടിയിൽ പങ്കെടുക്കുന്നു. പ്രദർശനം രാവിലെ 10 മുതൽ വൈകീട്ട് ഏഴ് വരെ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.