പാരിസിലെ സാംസ്കാരിക പ്രഭാതത്തില്‍ ഷാര്‍ജയുടെ സുല്‍ത്താനെത്തി
text_fieldsഷാര്‍ജ: 38ാമത് പാരിസ് അന്താരാഷ്ട്ര പുസ്തകമേളയില്‍ ഷാര്‍ജ തീര്‍ത്ത സാംസ്കാരിക പ്രഭാതത്തില്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമിയെത്തി.പാരിസിലെ അറബ് വേള്‍ഡ് ഇന്സിറ്റിറ്റ്യൂട്ടിന് അദ്ദേഹം പിന്തുണ വാഗ്ദാനം ചെയ്തു. സാംസ്കാരിക പരിപാടികള്‍, പ്രവര്‍ത്തനങ്ങള്‍, ശാസ്ത്രീയ പ്രോജക്ടുകള്‍ എന്നിവ സ്ഥാപിക്കുകയും, അറബ് ലോകവും ഫ്രാന്‍സും തമ്മിലുള്ള സഹകരണത്തിെൻറയും സാംസ്കാരിക ബന്ധങ്ങളുടെയും പാലങ്ങള്‍ വ്യാപിപ്പിക്കുകയും ചെയ്യുമെന്ന് സുല്‍ത്താന്‍ പറഞ്ഞു.
എമിറേറ്റ്സ് പബ്ലിഷേഴ്സ് അസോസിയേഷെൻറ സ്ഥാപകനും സി.ഇ.ഒയുമായ ശൈഖ ബുദൂര്‍ ബിന്ത് സുല്‍ത്താന്‍ ആല് ഖാസിമി സന്നിഹിതയായിരുന്നു.
ഷാര്‍ജ ഭരണാധികാരി പാരീസിലെ അറബ് വേള്‍ഡ് ഇൻസ്റ്റിറ്റ്യൂട്ടിനും പ്രസിഡൻറ് ജാക്ക് ലാങ്ങിനുമിടയിലുള്ള സവിശേഷമായ ബന്ധത്തെയും പ്രശംസിച്ചു. അവര്‍ ജനങ്ങളുടെ ഇടയില്‍ സംസ്ക്കാരികമായ ഉന്നമനത്തിനായി ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചു.
സാംസ്കാരികവും ശാസ്ത്രീയവുമായ മേഖലയില്‍ ഇൻസ്റ്റിറ്റ്യൂട്ടിന് വലിയ പിന്തുണയാണ് യു.എ.ഇ നല്കി വരുന്നത്. അറബ് സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുമായി സഹകരിക്കാന്‍ സുല്‍ത്താന്‍ അറബ് രാജ്യങ്ങളോട് ആഹ്വാനം ചെയ്തു. അറബ് സംസ്കാരം, അറിവ്, ശാസ്ത്രം, അന്താരാഷ്ട്ര സാംസ്കാരിക മേഖലകളില്‍ ഒൗദ്യോഗിക പങ്കാളിത്തം തുടങ്ങിയവയില്‍ അറബ് രാജ്യങ്ങളുടെ പങ്ക് വിശാലമാക്കണമെന്ന് സുല്‍ത്താന്‍ പറഞ്ഞു.
എഴുത്തുകാര്‍, പ്രസാധകര്, ബുദ്ധിജീവികള്‍, വായനക്കാര്‍ എന്നിവര്‍ക്കിടയില്‍ ഷാര്‍ജയുടെ പ്രവര്‍ത്തന മണ്ഡലം ഏറെ വലുതാണ്. പാരീസിലെ അറബ് വേള്‍ഡ് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡൻറ് ജാക്ക് ലാങ്, ഷാര്‍ജ ഭരണാധികാരിയുടെ മഹനീയതയെ സ്വാഗതം ചെയ്തു. സുല്‍ത്താനെ 'സുഹൃത്ത്', 'മഹാനായ സംസ്കാരിക നായകന്' എന്നാണ് ലാങ് വിശേഷിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.