ഷാർജ സുൽത്താന്റെ 83ാമത്തെ പുസ്തകം പ്രസിദ്ധീകരിച്ചു
text_fieldsഷാർജ: അൽ ഖാസിമി പബ്ലിക്കേഷൻസ് ഏറ്റവും പുതിയ ചരിത്ര പുസ്തകം പുറത്തിറക്കി. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ‘ബഹ്റൈനിലെ ബനീ ഉത്ബ ഭരണത്തിന്റെ തുടക്കം’ എന്ന പുസ്തകമാണ് പ്രസിദ്ധീകരിച്ചത്.
1783ലെ ബഹ്റൈനിലെ ബനീ ഉത്ബ ഭരണത്തെക്കുറിച്ചുള്ള വിപുലമായ പഠനമാണിത്. ബഹ്റൈനിലെ ബനീ ഉത്ബ ഭരണത്തിന്റെ തുടക്കത്തെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണവും ആശയവും വ്യക്തമായ ധാരണകളും മറ്റും രേഖപ്പെടുത്തിയ വാർത്തകളുമൊക്കെ ഈ പുസ്തകം വായിക്കുന്നവർക്ക് ലഭിക്കും.
ഷാർജ ഭരണാധികാരിയുടെ 83ാമത്തെ പുസ്തകമാണിത്. ചരിത്രം, അന്വേഷണം, ജീവചരിത്രം, നാടകം, സാഹിത്യം തുടങ്ങിയ വൈജ്ഞാനിക മേഖലയിലെല്ലാം ഡോക്ടർ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ വ്യത്യസ്തങ്ങളായ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.