ഷാർജ ടാക്സി സ്മാർട്ട് ഡ്രൈവർ സർവിസസ് ആപ്ലിക്കേഷൻ പുറത്തിറക്കി
text_fieldsഷാർജ: ഡിജിറ്റൽ പരിവർത്തനത്തിനായുള്ള സർക്കാർ നിർദേശങ്ങൾക്കും ഡ്രൈവർമാരുടെ സേവനം മെച്ചപ്പെടുത്തുന്നതിനുള്ള ഷാർജ ടാക്സിയുടെ ലക്ഷ്യത്തിനും അനുസൃതമായി, ഇൻഫർമേഷൻ ടെക്നോളജി ഡിപ്പാർട്മെന്റുമായി സഹകരിച്ച് ഷാർജ ടാക്സി 'ഒസൂൾ' സ്മാർട്ട് ആപ്ലിക്കേഷൻ പുറത്തിറക്കി. സ്മാർട്ട് ഡ്രൈവർ സേവന ആപ്ലിക്കേഷൻ വഴി ഇലക്ട്രോണിക് രീതിയിൽ ഡ്രൈവർമാരുടെ ഇടപാടുകൾ പൂർത്തീകരിക്കാൻ സാധിക്കും. സമയവും പ്രയത്നവും ലാഭിക്കുക എന്നതാണ് ആപ്ലിക്കേഷെൻറ ലക്ഷ്യം. അതേസമയം കോവിഡിനെ നേരിടാനുള്ള നടപടികൾ ശക്തമാക്കാനും ഇതുവഴി ലക്ഷ്യമിടുന്നു. ഗൂഗ്ൾ പ്ലേ സ്റ്റോറിൽനിന്നും ആപ്പിൾ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്ന ആപ്ലിക്കേഷൻ, ഷാർജ ടാക്സി ഡ്രൈവർമാർക്ക് ജോലിയെക്കുറിച്ചുള്ള അറിവും മൊത്തം വരുമാനം, യാത്രകളുടെ എണ്ണം, ഉപഭോക്താവിനൊപ്പം അല്ലെങ്കിൽ അല്ലാതെ യാത്ര ചെയ്ത മൊത്തം ദൂരം തുടങ്ങിയ സൂചകങ്ങൾ ഉൾപ്പെടെ നിരവധി സേവനങ്ങൾ ലഭിക്കാൻ സഹായിക്കും. ഡ്രൈവർമാർ ചെയ്യുന്ന നിയമലംഘനങ്ങളും ലഭ്യമാകും. ആപ്ലിക്കേഷൻ വഴി ഡ്രൈവർമാർക്ക് പെർമിറ്റുകളും സർട്ടിഫിക്കറ്റുകളും അപേക്ഷിക്കാനും ഇത് സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.