ഷാർജയിൽ ബാച്ചിലേഴ്സിന് പാർപ്പിടനിയമം കർശനമാക്കുന്നു
text_fieldsഷാർജ: എമിറേറ്റിലെ പാർപ്പിട മേഖലകളിൽ കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്ന വ്യക്തികൾക്ക് നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് ഷാർജ അധികൃതർ പ്രഖ്യാപിച്ചു. ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന ഷാർജ എക്സിക്യൂട്ടിവ് കൗൺസിലിന്റെ പ്രതിവാര യോഗമാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നിലവിൽ എമിറേറ്റിൽ ഇതുസംബന്ധിച്ചുള്ള നിയമങ്ങളും സാഹചര്യവും എക്സിക്യൂട്ടിവ് കൗൺസിൽ യോഗം അവലോകനം ചെയ്തു.
ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ യോഗത്തിൽ കാഴ്ചപ്പാടുകൾ പങ്കുവെക്കുകയും നടപടിക്രമങ്ങൾ എങ്ങനെ കാര്യക്ഷമമാക്കാനും മെച്ചപ്പെടുത്താനും കഴിയുമെന്നതിനെക്കുറിച്ച നിർദേശങ്ങൾ സമർപ്പിക്കുകയും ചെയ്തു. ഷാർജയിൽ ചില റെസിഡൻഷ്യൽ ഏരിയകൾ കുടുംബങ്ങൾക്കു മാത്രമുള്ളതാണ്.
ഈ പ്രദേശങ്ങളിൽ ബാച്ചിലേഴ്സ് താമസിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പതിവായി പരിശോധനകൾ നടത്താറുമുണ്ട്. നിയമങ്ങൾ ലംഘിച്ചതിന് ആയിരക്കണക്കിന് പേർക്കെതിരെ മുൻകാലങ്ങളിൽ നടപടിയുമുണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.