രക്ഷകന് ഷാര്‍ജ പൊലീസിെൻറ ആദരം
text_fieldsഷാര്‍ജ: ദൈദ് മരുഭൂമിയില്‍ കുടുങ്ങിയ യുറോപ്യന്‍ സഞ്ചാരികള്‍ക്ക് തുണയായ അലി റാഷിദ് ആല് കുത്ബിയെ ഷാര്‍ജ പൊലീസ് ബഹുമതി പത്രം നല്കി ആദരിച്ചു. ഷാര്‍ജ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ബ്രി. സെയിഫ് മുഹമ്മദ് ആല് സഅരി ആല് ശംസിയാണ് ബഹുമതിപത്രം നല്‍കിയത്. മരുഭൂമിയില്‍ വെച്ച് ദിക്ക് തെറ്റി, കുടിക്കാന്‍ കരുതിയ വെള്ളവും ബൈക്കിെൻറ ഇന്ധനവും തീര്‍ന്ന് കൊടും ദുരിതത്തിലായ യുറോപ്യന്‍ സഞ്ചാരികള്‍ക്കിടയിലേക്ക് തന്‍െറ ഫോര്‍വീല്‍ വാഹനവുമായി റാഷിദ് എത്തുകയായിരുന്നു.
പൊലീസിെൻറ സഹായത്തോടെ പുറത്തത്തെിച്ച സഞ്ചാരികളെ സ്വന്തം വീട്ടില്‍ കൊണ്ട് പോയി സല്ക്കരിച്ചാണ് റാഷിദ് യാത്രയാക്കിയത്. സംഭവ സമയം 50 ഡിഗ്രിക്കടുത്ത് ചൂടും കടുത്ത അന്തരീക്ഷ ഈര്‍പ്പവും ഉണ്ടായിരുന്നതായി യുറോപ്പുകാര്‍ പറഞ്ഞു. സൂര്യതപം ഏത് സമയവും തങ്ങളെ പിടികൂടിയേക്കാം എന്ന ഘട്ടത്തിലാണ് അലി എത്തിയത്. ജനങ്ങളുടെ ജീവന് രക്ഷിക്കുന്നതിലും എല്ലാവരുടെ സുരക്ഷയെ നിലനിര്‍ത്തുന്നതിലും സമൂഹത്തിലെ സ്ഥിരത ഉറപ്പുവരുത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന ആളുകളുടെ പ്രാധാന്യം അല്‍ ശംസി ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.