കഠിനാദ്ധ്വാനവും, ഇഛാശക്തിയും മുഖമുദ്രയാക്കണം -വികാസ് സ്വരൂപ്
text_fieldsഷാർജ: അന്താരാഷ്ട്ര പുസ്തകമേളയുടെ രണ്ടാം ദിനത്തിൽ പ്രധാന വേദിയായ ബാൾ റൂമിൽ രാവിലെ 9:30 മുതൽ 11:30 വരെ പ്രശസ്ത എഴുത്തുകാരനും ബഹുമുഖ പ്രതിഭയുമായ വികാസ് സ്വരൂപും വിദ്യാർഥികളുമായി നടത്തിയ മുഖാമുഖം ശ്രദ്ധേയമായി. കുറിക്കുകൊളളുന്ന ചോദ്യങ്ങളുമായാണ് യു.എ.ഇയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് വിദ്യാർഥികളെത്തിയത്. അവയ്ക്കനുയോജ്യവും പ്രസക്തവും, രസകരവുമായ ഉത്തരങ്ങളുമായി വികാസ് സ്വരൂപും വേദിയെ ധന്യമാക്കി. കഠിനാദ്ധ്വാനവും, ഇഛാശക്തിയും മുഖമുദ്രയാക്കണമെന്ന് അദ്ദേഹം യുവതലമുറയെ ആഹ്വാനം ചെയ്തു. ഇന്ത്യയുടെ വികസനത്തിനായി ഊർജ്ജം ചിലവഴിക്കണമെന്ന് അദ്ദേഹം വിദ്യാർഥികളെ ഓർമ്മിപ്പിച്ചു.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിെൻറ മുൻ ഔദ്യോഗിക വക്താവും നിലവിൽ കാനഡയിലെ ഇന്ത്യൻ ഹൈകമ്മീണറുമാണ് വികാസ് സ്വരൂപ് . അദ്ദേഹത്തിെൻറ പ്രഥമ നോവൽ മുംബൈയിലെ ഒരു പാവം ഹോട്ടല്‍ തൊഴിലാളി സ്വന്തം ഇച്ഛാശക്തിയും കഠിനാദ്ധ്വാനവും കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ക്വിസ് പരിപാടിയിലെ വിജയി ആകുന്ന കഥയാണ് പറയുന്നത്. ക്യൂ.അന്‍ഡ്.എ എന്ന ഇൗ നോവൽ ഏതാണ്ട് 43 ഭാഷകളിൽ തർജ്ജമ ചെയ്യപ്പെട്ടു. നിരവധി അന്താരാഷ്ട്ര പുരസ്ക്കാരങ്ങൾ നേടിയ പ്രസ്തുത നോവലിനെ ആസ്പദമാക്കി ബി.ബി.സി റേഡിയോ അവതരിപ്പിച്ച നാടകം മികച്ച നാടകത്തിനുള്ള ഗോള്‍ഡ് അവാര്‍ഡും 2008 ലെ സോണി റേഡിയോ അവാർഡും നേടി.
അദ്ദേഹത്തിെൻറ രണ്ടാമത്തെ നോവലായ സിക്സ് സസ്പെക്ട്സ് 37 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തു.. മൂന്നാമത്തെ നോവലായ ദി അക്സിഡൻറ് അപ്രൻറീസും ആസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റി. 2010 സെപ്തംബറില്‍ യുണിവേഴ്സിറ്റി ഓഫ് സൗത്ത് ആഫ്രിക്ക ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ആന്‍ഡ് ഫിലോസഫി ബിരുദം നൽകി അദ്ദേഹത്തെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.