Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജ ഉണർന്നത്​ ദുരന്ത...

ഷാർജ ഉണർന്നത്​ ദുരന്ത വാർത്ത കേട്ട്​; ഞെട്ടലോടെ ബുത്തീന

text_fields
bookmark_border
ഷാർജ ഉണർന്നത്​ ദുരന്ത വാർത്ത കേട്ട്​; ഞെട്ടലോടെ ബുത്തീന
cancel

ഷാര്‍ജ:   അഞ്ച് വിലപ്പെട്ട ജീവനുകള്‍ പൊലിഞ്ഞ നടുക്കത്തിലാണ് മലയാളികൾ ഉൾപ്പെടെ ആയിര കണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന ബുത്തീന മേഖല. അല്‍ ശാര്‍ഖ്-അല്‍ അറൂബ റോഡുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഷാർജയിലെ ഏറ്റവും വലിയ ജനവാസ മേഖലകളിൽ ഒന്നായ ബുത്തീന റോളയോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രദേശമാണ്.  ഉറക്കത്തിനിടെ ശക്തമായ പുക പടരുന്നതറിഞ്ഞ്​ പുറത്തേക്ക് ഇറങ്ങിയോടാന്‍ ശ്രമിച്ച് പരാജയപ്പെട്ടവരാണ് മരണത്തിന് കീഴടങ്ങിയത്. പുകമണം അടിച്ച് ഉറക്കം ഉണര്‍ന്നവര്‍ ജീവനും കൊണ്ട് പുറത്തേക്ക് പായുന്നതിനിടെ  അടഞ്ഞ് കിടക്കുന്ന വാതിലില്‍ ഇടിച്ചും ചവിട്ടിയും ആളുകളെ ഉണര്‍ത്താനും ശ്രമിച്ചിരുന്നുവെന്ന് അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട മലപ്പുറം സ്വദേശി പറഞ്ഞു.  

സ്വന്തം ജീവന്‍ മറന്ന് ജീവന്‍ രക്ഷിക്കാന്‍ കുതിച്ചവര്‍
ഷാര്‍ജ: അല്‍ ബുത്തീനയിലെ കെട്ടിടത്തില്‍ നടന്ന തീപിടിത്തത്തില്‍ മരണം അഞ്ചിലൊതുങ്ങാൻ ഇടയാക്കിയത് പൊലീസ്- സിവില്‍ഡിഫന്‍സ് അധികൃതര്‍ പുലര്‍ത്തിയ ജാഗ്രതയും സ്വന്തം ജീവന്‍ പോലും മറന്നുള്ള രക്ഷാ പ്രവര്‍ത്തനങ്ങളുമാണെന്ന് കെട്ടിടത്തില്‍ താമസിക്കുന്നവര്‍ അടിവരയിടുന്നു. 
പുകയല്ലാതെ മറ്റൊന്നും കാണാന്‍ സാധിക്കാതിരുന്ന കെട്ടിടങ്ങളിലേക്ക് പാഞ്ഞ് കയറുകയായിരുന്നു ഉദ്യോഗസ്ഥര്‍. കുടങ്ങി കിടന്നവരെ പുറത്ത് എത്തിക്കാനുള്ള ഓട്ടത്തിനിടയില്‍ ഒന്‍പത് ഉദ്യോഗസ്ഥര്‍ക്ക് ശ്വാസ തടസം നേരിട്ടു. സംഭവ സ്ഥലത്ത് നിലയുറപ്പിച്ചിരുന്ന പാരമെഡിക്കല്‍ വിഭാഗം പെട്ടെന്ന് തന്നെ പ്രാഥമിക ശുശ്രുഷ നല്‍കിയത് കാരണമാണ് ഇവര്‍ രക്ഷപ്പെട്ടത്. പുകശ്വസിച്ച് അവശരായി മരണത്തിന് മുന്നില്‍ കുടങ്ങി കിടന്ന എട്ട് പേരെ രക്ഷിക്കുന്നതിനിടയിലാരുന്നു പൊലീസ്, സവില്‍ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ അപകടത്തില്‍പ്പെട്ടത്. ഇവര്‍ രക്ഷിച്ച എട്ടുപേരും ആശുപത്രിയില്‍ ചികിത്സയിലാണ്.  
 

തീയുടെ സംഹാരം കത്തിയ ഫ്ളാറ്റില്‍ ഒതുങ്ങിയപ്പോള്‍ പുകയാണ് അപകടകാരിയായത്. അപകടം നടന്ന ഫ്ളാറ്റിലെ സാധന-സാമഗ്രികളെല്ലാം കത്തി ചാമ്പലായിട്ടുണ്ട്. എന്നാല്‍ മരണം നടന്ന ഫ്ളാറ്റുകളില്‍ ഇവയെല്ലാം ഭദ്രമാണ്. സമീപത്ത് തന്നെയുള്ള കുവൈത്ത് ടവറില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന തീപിടിത്തത്തിന്‍െറ നടുക്കം ഇന്നും വിട്ട്മാറിയിട്ടില്ല ഈ പ്രദേശത്തുള്ളവര്‍ക്ക്. കൂറ്റന്‍ ക്രയിന്‍ ഉപയോഗിച്ചാണ് അന്ന് താമസക്കാരെ രക്ഷപ്പെടുത്തിയത്. കുവൈത്ത് ടവര്‍ ഇന്നും ഇവിടെ കരിപിടിച്ച് നില്‍ക്കുന്നുണ്ട്.  

ജിതേന്ദ്രയെ മരണം തട്ടിയെടുത്തത് നാട്ടിലേക്ക് പോകാനിരിക്കെ
ഷാർജ:  ദിവസങ്ങൾക്ക് മുമ്പ് ജനിച്ച കുഞ്ഞിനെ കാണാനായി വ്യാഴാഴ്ച നാട്ടിലേക്ക് പോകാനുള്ള  ഒരുക്കങ്ങൾ പൂർത്തിയാകവെയാണ്​  ഉത്തർപ്രദേശ് സ്വദേശി ജിതേന്ദ്രയെ മരണം കൂട്ടിക്കൊണ്ടുപോയത്​. കുഞ്ഞിനായി നിരവധി കളികോപ്പുകളും വസ്​ത്രങ്ങളുമെല്ലാം കഴിഞ്ഞ ദിവസം വാങ്ങി വന്നതായി  ഇയാളുടെ മലയാളി സുഹൃത്ത് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. അൽ സീർ കമ്പനിയിലെ സെയിൽസ്​ കോഡിനേറ്ററായ ഇദ്ദേഹത്തി​​​െൻറ സുഹൃദ്​ വലയത്തിലധികവും മലയാളികളാണ്. മുമ്പ് ഇവിടെ ഷാർജയിൽ കുടുംബസമേതമായിരുന്നു താമസിച്ചിരുന്നത്. 
പിന്നീട് ഇവരെ നാട്ടിലേക്ക് അയക്കുകയായിരുന്നു. ജിതേന്ദ്രയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നുണ്ട്.  

അപകടം നടന്ന കെട്ടിടത്തിൽ തീപിടിത്ത മുന്നറിയിപ്പ് യന്ത്രം ഉണ്ടായിരുന്നോ എന്നതിനെ കുറിച്ചും  അതി​​​െൻറ ഗുണനിലവാരവും സിവിൽഡിഫൻസ്​ അന്വേഷിക്കുന്നുണ്ട്. അപകടം നടന്ന നിലയിൽ കൂടുതലും ബാച്ചിലേഴ്സാണ് താമസിച്ചിരുന്നത്.  അപകടം നടന്ന ഉടനെ മിക്കവരും ഓടിരക്ഷ​െപ്പട്ടു. ആദ്യ നിലയിൽ നിന്ന് വമിച്ച പുക രണ്ടും മൂന്നും നിലകളിലേക്ക് എത്തിയതാണ് അപകട  കാരണമായത്. മരിച്ച അമ്മയും മക്കളും രണ്ടാം നിലയിലായിരുന്നു താമസം. മരിച്ച പാകിസ്​താനി യുവതി തനിച്ചാണ് ഇവിടെ താമസിച്ചിരുന്നത്.  നിരവധി സ്​ഥാപനങ്ങൾ ഈ കെട്ടിടത്തിലും സമീപ കെട്ടിടത്തിലും പ്രവർത്തിക്കുന്നുണ്ട്. തീപിടിച്ച കെട്ടിടത്തോട് ചേർന്ന് നിരവധി കെട്ടിടങ്ങളുമുണ്ട്. എന്നാൽ പഴയ കെട്ടിടങ്ങളായതിനാൽ എല്ലാം ഇഷ്​ടിക ച​ുവരുകളുള്ളവയാണ്. 
അത് കൊണ്ടാണ് മറ്റിടങ്ങളിലേക്ക് തീ പടരാതിരുന്നത്. മരിച്ചവരിൽ മുതിർന്നവരുടെ മൃതദേഹം കുവൈത്ത് ആശുപത്രിയിലും കുട്ടികളുടേത് അൽ ഖാസിമി ആശുപത്രിയിലുമാണ് സൂക്ഷിച്ചിട്ടുള്ളത്. കെട്ടിട താമസിക്കാർക്ക് ഉടമ ബദൽ സംവിധാനം ഒരുക്കിയിട്ടുണ്ട്.  

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharjahgulf newsmalayalam news
News Summary - sharjah-uae-gulf news
Next Story