ഷാർജയിൽ അനധികൃത കച്ചവട കേന്ദ്രങ്ങൾ പൊളിച്ചു നീക്കി
text_fieldsഷാർജ: നഗരസഭയുടെ അനുമതിയില്ലാതെ, വ്യവസായ മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന കച്ചവടങ്ങൾ ഒഴിപ്പിച്ചതായി അധികൃതർ പറഞ്ഞു. കുറഞ്ഞ വില ഈടാക്കിയാണ് കച്ചവടക്കാർ ഉപഭോകിതാക്കളെ ആകർഷിച്ചിരുന്നത്. എന്നാൽ വിറ്റിരുന്ന ഉത്പന്നങ്ങൾ ഗുണനിലവാരം കുറഞ്ഞതും കാലഹരണപ്പെട്ടതും, വ്യാജ ഉത്പന്നങ്ങളുമായിരുന്നുവെന്ന് നഗരസഭ പറഞ്ഞു. കൊടും വെയിലത്ത് സാധനങ്ങൾ നിരത്തിയായിരുന്നു വിൽപ്പന, ഇതാകട്ടെ പൊതുജനാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതുമാണ്. 40 ഉദ്യോഗസ്ഥരാണ് അനധികൃത കച്ചവടങ്ങൾ കണ്ടെത്താൻ ഇറങ്ങിയത്.
വ്യവസായ മേഖലകളും തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിലുമാണ് ഇവ കണ്ടെത്തിയതെന്ന് ഷാർജ നഗരസഭയിലെ കസ്റ്റമർ സർവീസ് അസിസ്റ്റൻറ് ഡയറക്ടർ ഖാലിദ് ബിൻ ഫലാഹ് ആൽ സുവൈദി പറഞ്ഞു. കച്ചവടക്കാരിൽ നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവരും ക്രിമിനലുകളുമുണ്ടായിരുന്നു. ഇത്തരം കച്ചവടക്കാർ പൊതുജനാരോഗ്യത്തെ നശിപ്പിക്കുന്നതോടൊപ്പം രാജ്യത്തിെൻറ സുരക്ഷക്കും ഭീഷണിയാണ്. അനധികൃത കച്ചവടക്കാരുടെ സാന്നിധ്യം കണ്ടെത്തിയാൽ 993 എന്ന നമ്പറിലേക്ക് വിളിച്ചറിയിക്കണമെന്ന് നഗരസഭ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.