ഷാര്‍ജ - ഇസ്താംബുള്‍ വിമാനം തകര്‍ന്ന് 11 മരണം
text_fieldsഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര വിമാനതാവളത്തില്‍ നിന്ന് തുര്‍ക്കി തലസ്ഥാനമായ ഇസ്താംബുളിലേക്ക് പോയ സ്വകാര്യ വിമാനം തെക്കന്‍ ഇറാനിലെ മലനിരകളില്‍ തകര്‍ന്ന് വീണ് വിമാനത്തിലുണ്ടായിരുന്ന വധുവടക്കം 11 പേരും മരിച്ചതായി ഇറാന് ഭരണകൂടം അറിയിച്ചു. മരിച്ചവരില്‍ ഒരു പൂര്‍ണ ഗര്‍ഭിണിയും ഈ വേനലില്‍ വിവാഹം ഉറപ്പിച്ച മൂന്ന് യുവതികളും ഉണ്ടായിരുന്നു.
ഇറാന് തലസ്ഥാനമായ തെഹ്റാനില്‍ നിന്ന് 370 കിലോമീറ്റര്‍ അകലെയുള്ള ഷഹര്ഇ കോര്‍ഡ് നഗരത്തിനു പുറത്തുള്ള സഗ്രോസ് മലനിരകളിലാണ് അപകടം നടന്നത്. മ
രിച്ചവരുടെ കൂട്ടത്തില്‍ യു.എ.ഇ സ്വദേശികളാരുമില്ലെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 5.16ന് പുറപ്പെട്ട വിമാനം 7.30ന് യു.എ.ഇ വ്യോമാതിര്‍ത്തി പിന്നിടുകയും റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുകയുമായിരുന്നു. 11 വിമാന ജീവനക്കാരും എട്ട് യാത്രക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
മരിച്ചവരില്‍ ടര്‍ക്കിഷ് എയര്‍ഫോഴ്സിെൻറ ആദ്യ വനിതാ പൈലറ്റ് ബെറീല്‍ ജെബേസ്, കോ പൈലറ്റ് മെലിക് കുവ്വേറ്റ്, കാബിന് ക്രൂ അംഗം എഡ ഉസ്ളു എന്നിവര്‍ ഉള്‍പ്പെടും. സ്ത്രികള്‍ക്ക് മാത്രമായി നടത്തുന്ന വിവാഹ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ യു.എ.ഇയില്‍ നിന്ന് പോയവരാണ് മരിച്ചത്. രണ്ട് സ്വകാര്യ ജെറ്റുകളിലായിട്ടാണ് ഇവര്‍ യാത്ര തിരിച്ചത്. ഇതില്‍ ഒന്ന് തുര്‍ക്കിയില്‍ എത്തിയിട്ടുണ്ട്. വിമാനത്തിെൻറ ബ്ലാക് ബോക്സ് കണ്ടെത്തിയതായി ഇറാന് അധികൃതര്‍ അറിയിച്ചു.
ഇറാന് എയര്‍ ട്രാഫിക് നിയന്ത്രണത്തിലെത്തിയ വിമാനത്തിന് ഉയരപരിധി 11,000 മീറ്ററില്‍ നിന്ന് 11,300 മീറ്ററാക്കാൻ അനുമതി നല്‍കിയിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. പാറക്കെട്ടുകൾ നിറഞ്ഞ മലനിരകളില്‍ നിന്ന് 11 മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് തെഹ്റാനിലെ തുര്‍ക്കി അംബാസഡര്‍ ഹക്കാന്‍ ടെക്കിന് പറഞ്ഞു. അപകടത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടകത്താന്‍ തുര്‍ക്കി സംഘം ഇറാനിലെത്തും. ശക്തമായ മഴയും കാറ്റും കാരണം ഹെലികോപ്റ്ററിന് പ്രദേശത്ത് ഇറങ്ങാന്‍ ഏറെ പ്രയാസപ്പെടേണ്ടി വന്നു. അപകടത്തെ കുറിച്ച് കൂടുതലറിയാന്‍ കണ്ടെടുത്ത ബ്ലാക് ബോക്സ് സഹായകമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.