ഷാര്‍ജയില്‍ ഏഴ് പള്ളികള്‍ കൂടി തുറന്നു
text_fieldsഷാര്‍ജ: റമദാന് സമാഗതമാകാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ, വരവേല്‍ക്കാനുള്ള തിരക്കിട്ട ഒരുക്കത്തിലാണ് യു.എ.ഇ. എമിറേറ്റിലെ മുക്കിലും മൂലയിലുമെല്ലാം ഇഫ്താര്‍ കൂടാരങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. സ്ഥാപനങ്ങള്‍ വന്‍ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദാന-ധര്‍മങ്ങള്‍ വര്‍ധിപ്പിക്കാനും സഹജീവികളോട് കാരുണ്യത്തോടെ പ്രവര്‍ത്തിക്കാനും ഓരോ ദിവസവും നമസ്കാര ശേഷം ഇമാമുമാര്‍ ഉണര്‍ത്തുന്നു. റമദാനിന് മുന്നോടിയായി ഷാര്‍ജയിലെ വിവിധ പ്രദേശങ്ങളിലായി ഏഴ് പുതിയ പള്ളികള്‍ തുറന്നു.
ഷാര്‍ജ പട്ടണത്തില്‍ നാലും ഉപനഗരങ്ങളില്‍ മൂന്നും പള്ളികളാണ് തുറന്നത്. ഷാര്‍ജ ഇസ്ലാമിക് അഫയേഴ്സാണ് നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ചത്. എമിറേറ്റിലെ താമസക്കാര്‍ക്ക് ന്യായമായ ജീവിതത്തിെൻറ എല്ലാ വശങ്ങളും നല്കാന് ലക്ഷ്യമിട്ട് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമയുടെ കാഴ്ചപ്പാടോടെയാണ് പള്ളികള്‍ പൂര്‍ത്തികരിച്ചത്. ഷാര്‍ജ പട്ടണത്തിലെ ദേശങ്ങളായ അല്‍ തല, റഹ്മാനിയ, ബുത്തീന, സബ്ക്ക എന്നിവിടങ്ങളിലാണ് പള്ളികള്‍ തുറന്നത്. നൂറ്കണക്കിന് സ്ത്രി-പുരുഷന്മാര്ക്ക് ഇവിടെ നമസ്ക്കരിക്കുവാനുള്ള സൗകര്യമുണ്ട്. റമദാനിലെ രാത്രി നമസ്ക്കാരത്തിനും പ്രത്യേക സൗകര്യം പള്ളികളില്‍ ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.