കൽബയിൽ 'സായിദ് ദി ഇയർ' ഒപ്പറേറ്റ അരങ്ങേറി
text_fieldsഷാർജ: സായിദ് വർഷാചരണത്തോടനുബന്ധിച്ച് ഷാർജയുടെ ഉപനഗരമായ കൽബയിൽ ഒപ്പറേറ്റ അരങ്ങേറി. കൽബയിലെ ഷാർജ ഭരണാധികാരിയുടെ ഡെപ്യൂട്ടി ചീഫ് ശൈഖ് ഹൈതം ബിൻ സാഖർ ആൽ ഖാസിമി സംബന്ധിച്ചു. കൾച്ചർ സെൻറർ ഓഫ് കൽബ, വാദി അൾ ഹെലോ, മുനായി എന്നിവിടങ്ങളിൽ നടന്ന പരിപാടിയിൽ കൽബയിലെ 18 സ്കൂളിലെ വിദ്യാർഥികൾ പങ്കെടുത്തു. രാഷ്ട്ര പിതാവിെൻറ ഭരണ പാടവങ്ങളും ജീവിത രീതികളും സന്ദേശങ്ങളും പരിപാടിയിൽ നിറഞ്ഞ് നിന്നു.
യു.എ.ഇയുടെ നേട്ടങ്ങൾ വ്യക്തമാക്കുകയും രാഷ്ട്ര പിതാവിെൻറ പൈതൃകവും സ്വപ്നങ്ങളും വിദ്യാർഥികൾക്ക് പകർന്ന് കൊടുത്ത് ഉൗർജ്ജസ്വലരാക്കുകയുമാണ് ഇത് വഴി ലക്ഷ്യം വെച്ചതെന്ന് കൽബ വിദ്യഭ്യാസ വകുപ്പ് മേധാവി റാഷിദ് ആൽ കിന്ദി പറഞ്ഞു. കൽബ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ മുഹമ്മദ് അബ്ദുല്ല ആൽ സഅബി, കൽബ അമീരി ദിവാൻ ഡയറക്ടർ ജസിം ഹുസൈൻ ബൂസിം നിരവധി പ്രമുഖ ഉദ്യോഗസ്ഥരും സർക്കാർ വകുപ്പുകളിലെ പ്രതിനിധികളും വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.