ഷാർജ എഫ്.ഡി.െഎ ഫോറം നാലാം പതിപ്പ് ഡിസംബറിൽ
text_fieldsഷാർജ: അറബ് മേഖലയിലെ ഏറ്റവും വലിയ വിദേശനിക്ഷേപ ചർച്ചാവേദികളിലൊന്നായ ഷാർജ എഫ്.ഡി.ഐ ഫോറത്തിെൻറ നാലാം പതിപ്പ് ഡിസംബർ 10,11 തീയതികളിൽ നടക്കും. ആഗോളതലത്തിൽ ശ്രദ്ധേയരായ സാമ്പത്തിക വിദഗ്ധരും വ്യവസായ പ്രമുഖരും നിക്ഷേപകരും വിവിധ രാജ്യങ്ങളുടെ പ്രതിനിധികളും ഫോറത്തിൽ സംവദിക്കും. സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ഷാർജ ഇൻവെസ്റ്റ്മെൻറ് ആൻറ് ഡെവലപ്മെൻറ് അതോറിറ്റിയും (ശുറൂഖ്) ഷാർജ എഫ്.ഡി.ഐ ഓഫിസും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ലോക സാമ്പത്തിക രംഗത്തിെൻറ വളർച്ചയും പുതിയ നിക്ഷേപ മേഖലകളും സാധ്യതകളുമെല്ലാം ചർച്ച ചെയ്യുന്ന ഷാർജ എഫ്.ഡി.ഐ ഫോറം വിദേശനിക്ഷേപ രംഗത്തെ മിഡിൽ ഇൗസ്റ്റിലെ പ്രധാന ചർച്ചാവേദികളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. നിക്ഷേപകർ നേരിടുന്ന പ്രശ്നങ്ങളും അതിനെ നേരിടാനുള്ള മാർഗങ്ങളും വേദിയിൽ ചർച്ച ചെയ്യപ്പെടും. ലോകപ്രശസ്ത കമ്പനികളുടെ നേതൃനിരയിലുള്ളവരുമായി നേരിട്ട് ആശയവിനിമയം നടത്താൻ അസരമൊരുക്കുന്ന ഫോറം, പുതിയ നിക്ഷേപമേഖലകൾ കണ്ടെത്താനും നിക്ഷേപകർക്ക് സ്വയം അടയാളപ്പെടുത്താനുമുള്ള അവസരം കൂടിയാണിത്.
യു.എ.ഇയിൽ ഏറ്റവുമധികം നിക്ഷേപം നടത്തുന്ന സമൂഹം എന്ന നിലയിൽ ഇന്ത്യൻ വാണിജ്യലോകവും ഏറെ താൽപര്യത്തോടെയാണ് ഫോറത്തിൽ പങ്കുവഹിക്കുന്നത്.
നിക്ഷേപരംഗത്തെക്കുറിച്ചും ലോകസമ്പദ്ഘടനയെക്കുറിച്ചും വ്യവസായികൾക്കും നിക്ഷേപകർക്കുമുള്ള സംശയങ്ങളും അവ്യക്തതയും ഇല്ലാതാക്കാനുള്ള ഏറ്റവും മികച്ച വേദികളിലൊന്നാണ് ഷാർജ എഫ്.ഡി.ഐ ഫോറമെന്നും വരുംകാല സമ്പദ്ഘടന ഒരുക്കിയെടുക്കാനുള്ള ചർച്ചകളും ആശയകൈമാറ്റങ്ങളുമാണ് ഇവിടെ നടക്കുകയെന്നും ശുറൂഖ് എക്സിക്യൂട്ടീവ് ചെയർമാൻ മർവാൻ അൽ സർക്കാൽ പറഞ്ഞു.
ഏതൊരു നിക്ഷേപകനും വ്യവസായിക്കും ഏറ്റവും മികച്ച ഭൗതിക-സാങ്കേതിക സാഹചര്യങ്ങളും നൂതന അറിവുകളും ലഭ്യമാവണമെന്ന ഷാർജയുടെ കാഴ്ചപ്പാടിെൻറ ഭാഗമാണ് ഇത്തരം വേദികളെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.