‘സഹയാത്രികർക്ക് സലാം’ ഷാർജയിൽ പ്രകാശനം ചെയ്തു
text_fieldsഷാർജ: ചിരന്തനയുടെ മുപ്പത്തിഒന്നാമതു പുസ്തകമായ ഡോ .നസീഹത്ത് ഖലാം രചിച്ച ‘സഹയാത്രികർക്ക് സലാം’ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വെച്ച് പ്രകാശനം ചെയ്തു. ചിരന്തന പ്രസിഡൻറ് പുന്നക്കൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു. യു.എ.ഇ എക്സ്ചേഞ്ച് ഇവൻറ് വിഭാഗത്തിലെ വിനോദ് നമ്പ്യാർ സാമൂഹിക പ്രവർത്തകൻ സലാം പാപ്പിനിശ്ശേരിക്ക് ആദ്യ കോപ്പി കൈമാറി.
നിസാർ സെയ്ദ് പുസ്തകം പരിചയപ്പെടുത്തി. ക്രീയേറ്റീവ് ഡയറക്ടർ നിഷാന്ത് നാരായണൻ, ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഇ.പി ജോൺസൻ,.ഇസ്മായിൽ മേലടി,രമേഷ് പയ്യന്നൂർ,അബ്ദുല്ല മല്ലിശ്ശേരി,കെ.ബാലകൃഷ്ണൻ, വി.മനോഹരൻ,റഫീഖ് മേമുണ്ട, രാഗേഷ് കണ്ണൂർ, പ്രവീൺ പാലക്കിൽ പയ്യന്നൂർ, അബ്ദുൽ അസിസ്, റീന സലിം, ഉഷ,സക്കീന,പവിത്രൻ ബാലൻ,ആമിന നിസാർ , പാങ്ങോട് എൽ.എ ആമിർ എന്നിവർ സംസാരിച്ചു . ടി പി അഷ്റഫ് സ്വാഗതവും സി .പി ജലീൽ നന്ദിയും പറഞ്ഞു . കൊച്ചിൻ കായീസ് റസ്റ്ററൻ്റ് സംരംഭകരായ റെയിൻബോ ഹോസ്പിറ്റാലിറ്റി ചെയർമാൻ ജോൺസൻ മാഞ്ഞൂരാൻ, ഡയറക്ടർമാരായ റോയ് , മായ എന്നിവർ സംബന്ധിച്ചു . തിരുവനന്തപുരം പാങ്ങോട് മന്നാനിയാ കോളേജിലെ ലൈബ്രേറിയൻ ആയ ഡോ . നസീഹത്ത് ഖലാം ഗവേഷണം, ഹജ് കർമത്തിനായുള്ള തയ്യാറെടുപ്പ് എന്നിവയുടെ പശ്ചാത്തലത്തിലാണ് പുസ്തകം എഴുതിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.