വിദേശ നിക്ഷേപ സാധ്യതകൾ പങ്കുവെച്ച് ഷാർജ എഫ്.ഡി.െഎ ഫോറം
text_fieldsഷാർജ: ലോകത്തെ മുൻനിര വിദേശനിക്ഷേപ ചർച്ചാവേദികളിലൊന്നായ ഷാർജ എഫ്.ഡി.ഐ ഫോറത്തി െൻറ നാലാം പതിപ്പ് ഷാർജ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ.സുൽ ത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.
യു.എ.ഇ ധനമന്ത്രി സുൽത്താൻ ബിൻ സയീദ് അൽ മൻസൂറി, ശുറൂഖ് എക്സിക്യൂട്ടീവ് ചെയർമാൻ മർവാൻ അൽ സർക്കാൽ മഹാരാഷ്ട്ര വ്യവസായവകുപ്പ് മന്ത്രി സുഭാഷ് ദേശായി തുടങ്ങി പ്രമുഖർ സംബന്ധിച്ചു. പുതിയ നിക്ഷേപ നിയമങ്ങൾ രാജ്യ വളർച്ചക്ക് ആക്കം കൂട്ടുമെന്നും മേഖലയിലെയും ലോകത്തിലേയും തന്നെ വിദേശ നിക്ഷേപ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ധനമന്ത്രി സുൽത്താൻ ബിൻ സയീദ് അൽ മൻസൂറി പറ
ഞ്ഞു.
യു.എ.ഇ വിഷൻ 2021, 2030 ലക്ഷ്യമാക്കിയുള്ള യു.എൻ സുസ്ഥിര വികസന സങ്കൽപ്പങ്ങൾ എന്നിവയോടു ചേർന്ന് നിൽക്കുന്നതാണ് പുതിയ നിക്ഷേപ നിയമങ്ങൾ എന്നും അദ്ദേഹം വ്യക്തമാക്കി. വിദേശനിക്ഷേപം ആകർഷിക്കുക എന്നതിലൂടെ കൂടുതൽ പണം മാത്രമല്ല മറിച്ച് നവീന ആശയങ്ങളും, സാങ്കേതിക വിദ്യകളും, ഗവേഷണവുമെല്ലാം ലക്ഷ്യമിടുന്നുണ്ടെന്ന് ശുറൂഖ് എക്സിക്യൂട്ടീവ് ചെയർമാൻ മർവാൻ ബിൻ ജാസിം അൽ സർക്കാൽ പറഞ്ഞു. കൂടുതൽ നിക്ഷേപ സൗഹൃദ സംഘടനങ്ങളിൽ സഹകരിക്കാൻ ഇൻവെസ്റ്റ് ഇൻ ഷാർജയും വേൾഡ് അസോസിയേഷൻ ഓഫ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ഏജൻസി (WAIPA)യും ധാരണയിലെത്തി. കൊറിയയിലെ ദേജോൻ ഇൻഫർമേഷൻ ഏജൻസിയുമായി ചേർന്ന് ഷാർജ കൊറിയ ടെക്നോളജി സെൻറർ തുടങ്ങാനുള്ള ധാരണയിൽ ഷാർജ റിസേർച് ടെക്നോളജി ഇന്നവേഷൻ പാർക്കും (SRTI) ഒപ്പുവെച്ചു. ഷാർജ അൽ ജവാഹർ കൺവെൻഷൻ സെൻററിൽ നടക്കുന്ന ഫോറം ഇന്ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.