സാംസ്കാരിക വെളിച്ചത്തിൽനിന്ന് സ്നേഹത്തിെൻറ ചിറകടി
text_fieldsഷാർജ: ഒൻപതാമത് ഷാർജ വെളിച്ചോത്സവത്തിെൻ്റ തിരിയണയാൻ ദിവസങ്ങൾ ബാക്കി നിൽക്കെ, വ െളിച്ചം എഴുതുന്ന സാംസ്കാരിക തിളക്കം കാണാൻ തിരക്കേറി. 17 ഇടങ്ങളിലായി 16 വരെ നീളുന്ന ദീ പങ്ങളുടെ രസനടനത്തിൽ തെളിയുന്നതത്രയും ഷാർജയുടെ ഹൃദയ സ്പന്ദനങ്ങളാണ്. വെളിച് ചത്തിൽ നിന്ന് കൽബയുടെ ചുവരുകളിലേക്ക് അറേബ്യൻ പടകുതിരകൾ പാഞ്ഞടുക്കുമ്പോൾ, ഖോർഫക്കാനിലെ പള്ളി മിനാരങ്ങളിൽ പറന്നെത്തുന്നത് വെള്ളരി പ്രാവുകളാണ്. ഷാർജ നഗരസഭ കാര്യാലയ ചുവരിൽ വിദ്യാഭ്യാസം പീലി വിടർത്തുമ്പോൾ, ഷാർജ കോടതി ചുവരിൽ തെളിയുന്നത് സംസ്കാരികതയുടെ പൂന്തോട്ടം.
അൽ മജാസിലെ ഖാലിദ് തടാക കരയിലൂടെ വെളിച്ച തേരിലേറി ശാസ്ത്രം പോകുമ്പോൾ, യൂണിവേഴ്സിറ്റി സിറ്റിയിലൂടെ പരിസ്ഥിതി സംരക്ഷണത്തിെൻറ ചൂട്ടും കത്തിച്ചാണ് ഉത്സവം പോകുന്നത്. അൽ നൂർ മസ്ജിെൻറ ചുവരിൽ ഇസ്ലാമിക് വാസ്തുവിദ്യകൾ പെയ്യുമ്പോൾ പൊലീസ് അക്കാദമിയിലൂടെ ഉലാത്തുന്നു അറബ് നാഗരികത. ഷാർജ ബുക് അതോറിറ്റിയുടെ ചുവരിൽ പാരമ്പര്യം പകർന്നേകിയ സംസ്കൃതി ചിറകടിക്കുമ്പോൾ പാം ഒയാസിസിൽ കായിക പുരോഗതിയുടെ കുതിപ്പാണുയരുന്നത്.
ഖസബയിലെ ചുവരിലിരുന്ന് വെളിച്ചം സംഗീത കച്ചേരി നടത്തുമ്പോൾ ദിബ്ബ ഹിസനിലെ ചുവരുകളിലും അൽ ഹംറിയയിലെ നഗരസഭ കെട്ടിടത്തിലും ജ്യോതിശാസ്ത്രത്തിെൻറ ദീപങ്ങൾ തെളിയുന്നു. ഷാർജയുടെ മനസാണ് ഒപ്റ്റിക്കൽ സാങ്കേതിക വിദ്യ പകരുന്ന വെളിച്ചത്തിെൻറ മഹാവിസ്മയത്തിൽ വരച്ച് വെക്കുന്നത്. അക്ഷരങ്ങളോട് അടങ്ങാത്ത സ്നേഹമുള്ള സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിലും നിർദേശത്തിലും നടത്തപ്പെടുന്ന വെളിച്ചോത്സത്തിൽ, സാംസ്കാരികമായ തെളിച്ചം തന്നെയാണ് മുന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.