പൊതുഇടങ്ങള്‍ക്ക് പുതിയ രൂപരേഖയുമായി ഷാര്‍ജ
text_fieldsഷാര്‍ജ: ഷാര്‍ജ അര്‍ബന്‍ പ്ലാനിംഗ് കൗണ്‍സില്‍ (എസ്.യു.പി.സി), ഷാര്‍ജ ബേബി ഫ്രണ്ട്ലി ഓഫിസ് (എ സ്.ബി.എഫ്.ഒ) എന്നിവ, ഐക്യരാഷ്ര്ട സംഘടനയുടെ ഹുമന്‍ സെറ്റില്‍മെൻറ് പ്രോഗ്രാമുമായി (യ ു.എന്‍ ഹാബിറ്റാറ്റ്) സഹകരിച്ച് നഗരത്തിെൻറ പൊതുസ്ഥലങ്ങള്‍ എങ്ങനെ മനോഹരമാക്കാം എന്ന സംയുക്ത സംരംഭം ആരംഭിച്ചു.
ഷാര്‍ജ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് വര്‍ക്കിനൊപ്പം ഐക്യരാഷ്ര്ടസഭയുടെ സംയുക്ത സംരഭത്തോടുകൂടിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതോടനുബന്ധിച്ച് യുവാക്കളെയും കുട്ടികളെയും ഉള്‍പ്പെടുത്തിയുള്ള ശില്പശാലകള് സംഘടിപ്പിക്കും. പൊതു സ്ഥലങ്ങള്‍ ഏതുവിധത്തിലാണ് ഒരുക്കേണ്ടതെന്നതിനെ കുറിച്ചുള്ള ഇവരുടെ കാഴ്ച്ചപാടുകള്‍ക്ക് മുന്‍തൂക്കം നല്‍കും. പങ്കാളികളുടെ ആശയങ്ങളും മോഡലുകളും പങ്കാളിത്ത സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള എന്‍ജിനീയര്‍മാര്‍, വിദഗ്ദ്ധര്‍, ഉദ്യോഗസ്ഥര്‍ എന്നിവർ അവതരിപ്പിക്കും.
കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാനും നഗരങ്ങളിലെ ആസൂത്രണം മെച്ചപ്പെടുത്താനും യുവാക്കള്‍ക്ക് ഒരു ഏകീകൃത പരിസ്ഥിതി ഉറപ്പുവരുത്തുവാനും ജൈവമേഖല പരിപോഷിപ്പിക്കാനും ഇതുവഴി ലക്ഷ്യം വെക്കുന്നു. യു.എന്‍ ഹാബിറ്റാറ്റുമായി ചേര്‍ന്ന് കുട്ടികള്‍ക്കായി ഷാര്‍ജ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. ഇത് കുട്ടികളുടെ അവകാശങ്ങള്‍ക്ക് കൂടുതല്‍ ബഹുമാനം നല്കുന്ന ഒരു സംസ്കാരത്തിലേക്ക് നയിക്കുമെന്ന് എസ്.ബി.എഫ്.ഒ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഹെസ്സ ഖല്ഫാന് അല്‍ ഗസല്‍ പറഞ്ഞു.
സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമയുടെ ദീര്‍ഘ ദര്‍ശനവും നിര്‍ദ്ദേശങ്ങളും, ഷാര്‍ജ ശിശുപരിഹാര സിറ്റി പദ്ധതിയുടെ 2019^-2021 ആക്ഷന്‍ പദ്ധതിയുമാണ് പദ്ധതിയുടെ കാതലെന്ന് അല്‍ ഗസല്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.