Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരാവിൽ പൂത്തിങ്കൾ പോലെ...

രാവിൽ പൂത്തിങ്കൾ പോലെ വിളങ്ങി ഷാർജ പള്ളി

text_fields
bookmark_border
രാവിൽ പൂത്തിങ്കൾ പോലെ  വിളങ്ങി ഷാർജ പള്ളി
cancel
camera_alt???? ?? ???????? ????? ????????? ???????? ???? ?????????? ???? ???. ???????? ??? ???????? ?? ????????? ??????????? ???? ???????? ??? ???????? ??? ???????? ?? ?????????

ഷാർജ: നടപ്പ് വർഷം ഷാർജ നടപ്പിലാക്കിയ വിസ്​മയ വികസനങ്ങൾക്ക് കണക്കില്ല. ഇതിൽ എടുത്ത് പറയേണ്ടതാണ് അൽ തായി പ്രദേശ ത്ത്, ഷാർജ–മലീഹ റോഡിനും എമിറേറ്റ്സ്​ റോഡിനും സമീപത്തായി തീർത്ത ഷാർജ പള്ളി. ഇസ്​ലാമിക വാസ്​തു കലയുടെ അഴകുകളെ ല്ലാം ചിറക് വിരിച്ച് നിൽക്കുന്ന ഈ പള്ളിയിലെ ദീപാലങ്കാരങ്ങളും എടുത്ത് പറയേണ്ടതാണ്. 30 കോടി ദിർഹം ചിലവിട്ട് നിർ മിച്ച പള്ളിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച രാത്രി, സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് നിർവ്വഹിച്ചത്. ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സ ുൽത്താൻ അൽ ഖാസിമി, യു.എ.ഇ ആരോഗ്യ–പ്രതിരോധ മന്ത്രി അബ്​ദുൽ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഉവൈസ്​, അടിസ്​ഥാന വികസന വകുപ് പ് മന്ത്രി ഡോ. അബ്ദുല്ല ബിൻ മുഹമ്മദ് ബെൽഹായിഫ് ആൽ നുഹൈമി,
ജനറൽ അതോറിറ്റി ഓഫ് ഇസ്​ലാമിക് അഫയേഴ്സ്​ ആൻഡ് എ​േൻറാമ​​െൻറ്സ്​ ചെയർമാൻ ഡോ. മുഹമ്മദ് മാത്തർ അൽ കാബി തുടങ്ങിയ പ്രമുഖ ശൈഖുമാരും ഉദ്യോഗസ്​ഥരും സന്നിഹിതരായിരുന്നു.

റമദാനിലെ രാത്രി നമസ്​ക്കാരം നിർവ്വഹിച്ചാണ് ശൈഖ് സുൽത്താനും സംഘവും മടങ്ങിയത്. 2014ലാണ് പള്ളി നിർമാണത്തിന് ശൈഖ് സുൽത്താൻ ഉത്തരവിട്ടത്. പ്രദേശത്തി​​െൻറ ത്വരിത വികസനവും ഇതിൽ ഉൾപ്പെടുത്തിയിരുന്നു. ഷാർജ–ദൈദ് റോഡ് വരെ ചെന്നെത്തുന്ന വികസ പദ്ധതികളാണ് നടന്ന് വരുന്നത്. ആദ്യഘട്ടത്തിൽ പ്രദേശത്തെ അടിസ്​ഥാന വികസനങ്ങളെല്ലാം പൂർത്തിയാക്കുകയും മലീഹ റോഡും എമിറേറ്റ്സ്​ റോഡും സന്ധിക്കുന്ന ഭാഗത്ത് നിന്ന് അൽ തായി മേഖലയിലേക്ക് വിശാലമായ ഗതാഗത സൗകര്യം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. നമസ്​ക്കാര ശേഷം ശൈഖ് സുൽത്താൻ പള്ളിയുടെ ഓരോഭാഗവും നടന്ന് കണ്ടു. ഇതിനുശേഷം പള്ളിയുടെ നിർമാണഘട്ടത്തിൽ ചിത്രീകരിച്ച ഡോക്യുമ​​െൻററിയും ആസ്വദിച്ചു.

സ്​ത്രീകൾ ഉൾപ്പെടെ കാൽ ലക്ഷം പേർക്ക് നമസ്​ക്കരിക്കുവാനുള്ള സൗകര്യമാണ് പള്ളിയിലുള്ളത്. പ്രത്യേക പരിരക്ഷ ആവശ്യമുള്ളവർക്ക് അംഗശുദ്ധിവരുത്തുവാൻ പ്രത്യേക സൗകര്യവും 100 വീൽ ചെയറുകളുമുണ്ട്. പള്ളിയിലേക്ക് പ്രവേശിക്കുവാൻ പ്രത്യേക കവാടങ്ങളുണ്ട്. സ്​ത്രീകൾക്കായി രണ്ട് കവാടങ്ങൾ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്നു. വാഹനങ്ങൾക്ക് പ്രവേശിക്കുവാൻ മാത്രം പ്രത്യേകമായി കവാടം ഏർപ്പെടുത്തിയത് സന്ദർശകർക്ക് ഏറെ സഹായകരമാകും.

പള്ളി എല്ലാമതസ്​ഥർക്കും സന്ദർശിക്കാം
ഇസ്​ലാമിക വാസ്​തുകലയിൽ വാർത്തെടുത്ത ഷാർജ പള്ളിയിൽ എല്ലാമതവിഭാഗത്തിൽപ്പെട്ടവർക്കും സന്ദർശിക്കാനുള്ള അനുമതിയുണ്ട്. സന്ദർശകർക്കായി പ്രത്യേക മ്യൂസിയവും ലഘുഭക്ഷണശാലയും ഒരുക്കിയിട്ടുണ്ട്. ജലധാരയും വെള്ളച്ചാട്ടവും ഉൾപ്പെടുന്ന വിശാലമായ വിശ്രമ സ്​ഥലമാകെ പുൽമേടുകളും പൂന്തോപ്പുകളുമാണ്. പുൽമേടുകളോട് ചേർന്ന് ഇരിപ്പിടങ്ങളും ഒരുക്കിയിരിക്കുന്നു. വിശാലമായ വായനശാലയും. ആയിരക്കണിക്കിന് വാഹനങ്ങൾക്ക് പള്ളിയുടെ പുറത്തും അകത്തും പാർക്കുചെയ്യുവാനാകും. മലീഹ, എമിറേറ്റ്സ്​ റോഡിലൂടെ വരുന്നവർക്കായി പ്രത്യേക ദിശാസൂചികകൾ സ്​ഥാപിച്ചിട്ടുണ്ട്. ഈ പള്ളിയും കഴിഞ്ഞ് കുറച്ച് മുന്നോട്ട് പോയാൽ ഷാർജ–ഖോർഫക്കാൻ റോഡി​​െൻറ തുടക്കത്തിലെത്തുവാനും സാധിക്കും.

താഴിക കുടങ്ങൾക്ക് പ്രത്യേക അഴക്
യു.എ.ഇയിലെ പള്ളികളിലെ താഴിക കുടങ്ങളിൽ ഏറെ പ്രത്യേകതയുള്ളതും വലുതുമാണ് ഷാർജ പള്ളിയുടേത്. ഒരു ഷഡ്ഭൂജകോണും ആറ് പ്രധാനതൂണുകളും ഈ താഴിക കുടത്തിന് അഴക് വിരിക്കുന്നു. പ്രധാനതാഴിക കുടത്തിന് താഴെയായി ആറുതാഴിക കുടങ്ങളും അവക്കു ചുറ്റുമായി നിരവധി താഴിക കുടങ്ങളും ഉൾപ്പെടുന്നു. കാലിഗ്രഫിയുടെ മൊത്തം അഴകും ഈ താഴിക കുടത്തിനകത്തുണ്ട്. പ്രത്യേക ചാരുതയാണ് പള്ളിയിലെ മിനാരങ്ങൾക്ക്.
പ്രധാന ഹാളിലെ വിളക്കിനുമുണ്ട് ഏഴഴക്. പ്രധാന വാതിൽ തടികൊണ്ടുള്ളതാണ്. പരമ്പരാഗത ഇമാറാത്തി നിർമാണ രീതിയായ ‘കുന്ദേകാരി’യിലാണ ഇവ തീർത്തിട്ടുള്ളത്. പ്രത്യേകതരം ഇൻറർലോക്കിങ് രീതിയാണിത്. ഈർപ്പത്തി​​െൻറ ശല്യമേൽക്കാതെയുള്ള രീതിയാണിത്. നൂറ്റാണ്ടുകളോളം കേടുപാടുകൾ കൂടാതെ നിലനിൽക്കാൻ ഇതിനാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharjahgulf newsmalayalam news
News Summary - sharjah-uae-gulf news
Next Story