ഷാർജയിൽ കീടനാശിനി ശ്വസിച്ച് പത്ത് വയസ്സുകാരൻ മരിച്ചു; സഹോദരിയും ചികിത്സയിൽ
text_fieldsഷാർജ: ഷാർജയിൽ കീടനാശിനിയിൽനിന്നുള്ള വിഷവായു ശ്വസിച്ച് പത്ത് വയസ്സുകാരനായ പാ ക് ബാലൻ മരിച്ചു. ഖുസൈം നിയാസി എന്ന ബാലനാണ് മരണപ്പെട്ടത്. പിതാവ് ഷഫിയുല്ലാ ഖാൻ നി യാസി, മാതാവ് ആരിഫ, സഹോദരി കോമൾ എന്നിവർ അപകടനില തരണം ചെയ്ത് ചികിത്സക്ക് ശേഷം ആ ശുപത്രി വിട്ടു. ഇവരുടെ വീടിന് സമീപത്തെ ഫ്ലാറ്റിൽ പ്രയോഗിച്ച കീടനാശിനിയാണ് ദുര ന്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
വെള്ളിയാഴ്ച രാവിലെയാണ് ഷാർജ പൊലീസിൽ സംഭവം റിപ്പോർട്ട് ചെയ്തത്. വിവരമറിഞ്ഞയുടൻ പൊലീസും ആംബുലൻസും സ്ഥലത്തെത്തി കുടുംബത്തെ അൽ ഖാസിമി ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, ആശുപത്രിയിലെത്തി മണിക്കൂറുകൾക്ക് ശേഷം ആൺകുട്ടി മരിക്കുകയായിരുന്നു. മകന് തലചുറ്റലും ഛർദിയുമാണ് ആദ്യം അനുഭവപ്പെട്ടതെന്ന് 42കാരനായ പിതാവ് പൊലീസിനോട് പറഞ്ഞു. തുടർന്ന് മറ്റൊരു ആശുപത്രിയിൽ കാണിച്ചിരുന്നുവെന്നും അവർ ചികിത്സ നൽകിയ ശേഷം വീട്ടിലേക്ക് തന്നെ മടക്കി അയച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
ആശുപത്രിയിൽനിന്ന് മടങ്ങിയെത്തിയ ഉടനെ കുട്ടിയുടെ മാതാവിനും സഹോദരിക്കും സമാന ലക്ഷണങ്ങൾ അനുഭവപ്പെട്ടു. തുടർന്ന് മകനെ വീട്ടിൽ നിർത്തി മറ്റുള്ളവരെ ആശുപത്രിയിൽ കാണിക്കാൻ പോയി. തിരിച്ചെത്തിയപ്പോൾ മകെൻറ നില മോശമാവുകയും ബോധരഹിതനായി വീഴുകയും ചെയ്തു. കുടുംബത്തിെൻറ സമീപത്ത് താമസിച്ചിരുന്നവർ അവരുടെ ഫ്ലാറിൽ കീടനാശിനി പ്രയോഗിച്ച ശേഷം യാത്ര പുറപ്പെട്ടതായി അന്വേഷണത്തിൽ വ്യക്തമായി. ഫ്ലാറ്റിൽനിന്ന് കീടനാശിനി പിടിച്ചെടുത്തിട്ടുണ്ട്.
ഇവ പരിശോധനക്കായി ലബോറട്ടറിയിലേക്ക് അയച്ചു. അത്യധികം വിഷമയമായ അലൂമിനിയം ഫോസ്ഫൈഡ് അടങ്ങിയ അനധികൃത കീടനാശിനിയാണ് ഇവർ ഉപയോഗിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. വിറയൽ, ഹൃദയസ്തംഭനം, അവയവ പ്രവർത്തനരാഹിത്യം തുടങ്ങിയവക്ക് കാരണമാകുന്നതാണ് അലൂമിനിയം ഫോസ്ഫൈഡ്. യു.എ.ഇയിൽ 2009 മുതൽ വിൽപന നിരോധിച്ചതാണ് ഇത്. വീടുനുള്ളിലെ പ്രാണികളെ തുരത്താൻ മുൻകാലങ്ങളിൽഅലൂമിനിയം ഫോസ്ഫൈഡ് പൊതുവെ ഉപയോഗിച്ചിരുന്നു. സൗദി അറേബ്യയിൽ കുട്ടികളിലെ മരണത്തിന് ഇത് വലിയ തോതിൽ കാരണമായിരുന്നതായി 2018ലെ പഠനത്തിൽ വ്യക്തമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.