1001 രാത്രികളുടെ മോഹിപ്പിക്കുന്ന കഥകൾ ഷാർജ വീണ്ടും പറയുന്നു
text_fieldsഷാർജ: സെപ്റ്റംബർ 24 മുതൽ 26 വരെ ഷാർജ എക്സ്പോ സെൻററിൽ നടക്കാനിരിക്കുന്ന ഇൻറർനാഷനൽ നരേറ്റേഴ്സ് ഫോറത്തിൽ 1001 രാത്രികളുടെ മോഹിപ്പിക്കുന്ന കഥകൾ വീണ്ടും അവതരിപ്പിക്കും. അൽ മജാസ് ആംഫി തിയറ്ററിലാണ് ഇതിനു മുമ്പ് അവതരണമുണ്ടായത്. ലോകത്തെ ആകർഷിച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള കഥകളുടെ ആഴത്തിലേക്ക് മാജിക് കാർപെറ്റിൽ മൂന്ന് ദിവസം സവാരി നടത്തുവാനുള്ള അസുലഭ അവസരം നരേറ്റേഴ്സ് ഫോറം സന്ദർശകർക്കായി ഒരുക്കുമെന്ന് ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് (എസ്.ഐ.എച്ച്) ചെയർമാൻ ഡോ. അബ്ദുൽ അസീസ് അൽമുസല്ലം പറഞ്ഞു.
അറേബ്യൻ രാത്രികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള എഴുത്ത് സെഷനുകൾ ഉൾപ്പെടെ, കഥപറച്ചിൽ, സാംസ്കാരിക പരിപാടികൾ, പരിശീലന ശിൽപശാലകൾ എന്നിവ ഉണ്ടാകും. ബ്രസീൽ, പെറു, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ക്രൊയേഷ്യ, പോർചുഗൽ, റഷ്യ, ചൈന, ജപ്പാൻ, ഉസ്ബെകിസ്താൻ, സെനഗാൾ തുടങ്ങി 43 രാജ്യങ്ങളിൽ നിന്നുള്ള 97 വിദഗ്ധരും ഗവേഷകരും കഥാകൃത്തുക്കളും ഈ വർഷത്തെ ഫോറത്തിെൻറ ഭാഗമാകും.
ഈ വർഷം സന്ദർശകർക്ക് നിരവധി ആവേശകരമായ വർക്ക്ഷോപ്പുകളും പ്രതീക്ഷിക്കാമെന്ന് ജനറൽ കോഓഡിനേറ്റർ ആയിഷ അൽ ഷംസി പറഞ്ഞു.
സെഷനുകൾക്ക് ഷൈനിങ് ലൈറ്റ്, മാജിക് ക്രിസ്റ്റൽ, പ്രിൻസസ് ജാസ്മിൻ ജുവൽസ്, ഹൂഡ്സ് ഓഫ് ഷഹറാസാദ് ആൻഡ് ഷാരായർ, ദ മാസ്ക്സ്, ദ ഫെതർ തുടങ്ങി നിരവധി പേരുകൾ നൽകിയിട്ടുണ്ട്. ഈ വർഷത്തെ ഫോറത്തിൽ ഇറ്റലിയാണ് വിശിഷ്ടാതിഥി രാഷ്ട്രം. നാടോടി കഥാ രംഗത്തെ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് ഡോ. റോബറേറ്റ ഐഡ് മസ്കസ് ബഹുമാന്യ വ്യക്തിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.