ആശ്വാസ നടപടികളുമായി ഷാർജ
text_fieldsഷാർജ: ദീർഘകാല പാർക്കിങ് സബ്സ്ക്രിപ്ഷനുകൾ വാങ്ങിയ താമസക്കാർക്ക് നഷ്ടപരിഹാരം നൽകാൻ ഷാർജ മുനിസിപ്പാലിറ്റി തീരുമാനിച്ചു. ഏപ്രിൽ ഒന്നു മുതൽ മൂന്നു മാസത്തെ സൗജന്യ പ ാർക്കിങ് വന്ന പശ്ചാത്തലത്തിലാണ് നടപടി. ദീർഘകാല വരിക്കാർക്ക് കാലഹരണപ്പെട്ട തീ യതിക്കു ശേഷം മൂന്നു മാസത്തെ സൗജന്യ സബ്സ്ക്രിപ്ഷൻ ലഭിക്കുമെന്ന് നഗരസഭ പറഞ്ഞു.നിക്ഷേപത്തിന് ഉത്തേജനം നൽകാനും സമ്പദ്വ്യവസ്ഥയെ പിന്തുണക്കാനും സമൂഹത്തിലെ എല്ലാ അംഗങ്ങളെയും സഹായിക്കാനുമുള്ള എക്സിക്യൂട്ടിവ് കൗൺസിലിെൻറ നിരവധി തീരുമാനങ്ങൾ നാഗരിക സമിതി നടപ്പാക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് ഷാർജ നഗരസഭ ഡയറക്ടർ ജനറൽ താബിത് സലീം അൽ തരിഫി പറഞ്ഞു.
ലൈസൻസ് പുതുക്കുന്നതിന് അനുമതി വേണ്ട
ഏപ്രിൽ ഒന്നു മുതൽ മൂന്നു മാസത്തേക്ക് കാലഹരണപ്പെട്ട കരാറുകാരുടെയും കൺസൽട്ടൻറുമാരുടെയും ലൈസൻസുകൾ പുതുക്കുന്നതിന് അനുമതി ആവശ്യമില്ലെന്ന് മുനിസിപ്പാലിറ്റി തീരുമാനിച്ചതായി അൽ താരിഫി വിശദീകരിച്ചു. ഇപ്പോൾ ലൈസൻസ് നേരിട്ട് പുതുക്കാൻ കഴിയും. സാമ്പത്തിക വികസന വകുപ്പും നഗരസഭയും പുതിയ കമ്പനികളെ ചില ഫീസുകളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മലിനജലം സൗജന്യമായി നീക്കും
ഒരു നിരക്കും ഇടാക്കാതെ പാർപ്പിട പ്രദേശങ്ങളിൽനിന്ന് മലിനജലം പുറന്തള്ളുന്നതിനുള്ള സേവനം കാർഷിക പരിസ്ഥിതി മേഖല സജീവമാക്കിയിട്ടുണ്ടെന്ന് ഡയറക്ടർ ജനറൽ ചൂണ്ടിക്കാട്ടി. മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിച്ച തീയതി മുതൽ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ സേവനം നൽകും. ഓരോ താമസക്കാരനും ആഴ്ചയിൽ ഒരിക്കൽ സൗജന്യ സേവനം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.