ഷാര്‍ജ അറബി ഭാഷയുടെ സൗന്ദര്യ ചരിത്രത്തില്‍ പ്രകാശിക്കുന്നു
text_fieldsഷാര്‍ജ: ഇറ്റലിയിലെ മിലാനില്‍ അറബ് ഭാഷാസാംസ്കാരിക ഫെസ്റ്റിവലിെൻറ നാലാം എഡിഷനി ല്‍ ഷാര്‍ജ പങ്കെടുത്തു. ദി കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് സേക്രഡ് ഹര്‍ട്ടും ഷാര്‍ജ ബുക് അതാറിറ്റിയും ഷാര്‍ജ അറബി ഭാഷ അക്കാദമിയുമായി സഹകരിച്ചാണ് ഉത്സവം ഒരുക്കിയത്. ‘കൊട്ടാരത്തിനു പുറത്തുള്ള ഷഹറസാദ്’ എന്ന തലക്കെട്ടിൽ ഒരുക്കിയ പരിപാടിയില്‍ അറബ് സംസ്കാരത്തിെൻറയും ഭാഷയുടെയും നേട്ടങ്ങളെ ഉയര്‍ത്തിക്കാട്ടുന്ന പുസ്തകമേള, സാംസ്കാരിക സിമ്പോസിയങ്ങള്‍, കവിയരങ്ങുകള്‍, സംഗീത കച്ചേരികള്‍ തുടങ്ങി നിരവധി പരിപാടികള്‍ നടന്നു.
മിലാനിലെ യുനൈറ്റഡ് അറബ് എമിറേറ്റ്സ് കോണ്‍സല്‍ ജനറല്‍ അബ്ദുല്ല ഹസന് അല്‍ ഷംസി, ഷാര്‍ജ ബുക് അതോറിറ്റി ചെയര്മാന് അഹമ്മദ് ബിന്‍ റക്കാദ് അല്‍ അംറി, ഷാര്‍ജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഹസ്സന് ഖാലഫ് തുടങ്ങിയവര്‍ പങ്കെടുത്തു. നമ്മുടെ മാതൃഭാഷയുടെ സാങ്കേതികവും അതുല്യവുമായ സൗന്ദര്യാത്മകത വെളിപ്പെടുത്തുന്നതിന് ഈ ഉത്സവം ഏറെ സഹായിക്കുന്നു. യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ-സാംസ്കാരിക കേന്ദ്രമായ മിലാനില്‍ അറബി ഭാഷ ആഘോഷിക്കുന്നതില്‍ ഏറെ അഭിമാനിക്കുന്നു. അറബിയില്‍ ഒരു കോടി 20ലക്ഷം വാക്കുകള്‍ ഉണ്ട്, ടര്‍ക്കിഷ്, ഫ്രഞ്ച്, സ്പാനിഷ് തുടങ്ങിയ പല പ്രധാന ഭാഷകളെയും അത് സ്വാധീനിച്ചിട്ടുണ്ട്. അറബ് ഭാഷയുടെ സൗന്ദര്യമാണ് ഷാര്‍ജയുടെ സാംസ്കാരികമായ പ്രകാശത്തിന് കാരണമെന്ന് റക്കാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.