ഷാർജയിലെ കവലകളുടെ ആധുനികവത്കരണം തുടരുന്നു
text_fieldsഷാർജ: ഷാർജയിലെ സ്കൂൾ മേഖലയായ സംനാൻ, അൽ ഷഹബയിലെ അലി ബിൻ അഹമ്മദ് അൽ അബൂലി കവല സെൻസർ സംവിധാനമുള്ള സിഗ്നലുകളും റേ ാഡ് മുറിച്ചു കടക്കാൻ വഴികളും ഉൾക്കൊള്ളിച്ച് യാത്രക്കാർക്ക് സൗകര്യപ്രദമാം വിധത്തിൽ ആധുനികവത്കരിച്ചതായി ഗതാഗത വിഭാഗം അറിയിച്ചു. താത്ക്കാലിക സംവിധാനങ്ങൾ നീക്കം ചെയ്ത് റോഡ് മുറിച്ച് കടക്കാൻ 14 ഭാഗത്താണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ശൈഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖാസിമി, ശൈഖ് മുഹമ്മദ് ബിൻ സുൽത്താൻ ബു അലിയൻ കവലകൾ പോയമാസങ്ങളിൽ ആധുനികവത്കരിച്ചിരുന്നു.
യാത്രക്കാർക്ക് മികച്ച സേവനങ്ങൾ ഒരുക്കുവാനുള്ള പദ്ധതികൾ ഷാർജയിൽ പുരോഗമിക്കുകയാണെന്ന് വകുപ്പ് ഡയറക്ടർ ഡോ. മുഹ്സിൻ ബൽവാൻ പറഞ്ഞു.
ഒരുകാലത്ത് റൗണ്ട്എബൗട്ടുകളായിരുന്ന ഷാർജയിലെ കവലകൾ പിന്നീട് സിഗ്നലിന് വഴിമാറിയെങ്കിലും ചിലഭാഗങ്ങളിൽ കോൺക്രീറ്റ് ബാരികേഡുകൾ വെച്ചാണ് ഗതാഗതം നിയന്ത്രിച്ചിരുന്നത്. വാഹനങ്ങൾ പെരുകിയതോടെ ഇവ മാർഗ തടസങ്ങളായി നിലകൊണ്ടു. ഇവ ഒഴിവാക്കി ആധുനികവത്കരിക്കുന്നതോടെ വാഹനയാത്രികർക്കും കാൽനടക്കാർക്കും സഞ്ചാരം കൂടുതൽ സൗകര്യപ്രദമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.