മരുഭൂമിയിലെ അക്ഷര തീരങ്ങൾ
text_fieldsവിദ്യാഭ്യാസ മേഖലയിൽ ഷാർജ നടത്തിയ കുതിപ്പുകൾ അറിയണമെങ്കിൽ സർക്കാർ കാര്യാലയങ്ങളിലേക്ക് നോക്കിയാൽ മതി, സ്ത്രീകൾ നയിക്കുന്ന നിരവധി സ്ഥാപനങ്ങൾ നിങ്ങൾക്കവിടെ കാണാം. ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും ഈ മികവ് പ്രകടമാണ്. ഇതിലേക്ക് ഷാർജയെ നയിച്ചത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉയർന്ന ഗുണനിലവാരമാണ്. നഗരത്തിലും ഉപനഗരങ്ങളിലുമായി തല ഉയർത്തി നിൽക്കുന്ന സർവകലാശാലകൾ ഷാർജയെ അറിവിന്റെ സാഗരമാക്കുന്നു.
യൂനിവേഴ്സിറ്റി സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഷാർജ സർവകലാശാല ലോകപ്രശസ്തമാണ്. അൽഖാനിൽ തുടങ്ങിവെച്ച സ്ഥാപനം 1997 ഒക്ടോബറിലാണ് ഇവിടേക്ക് മാറിയത്. ബറാഷി മരുഭൂമിയുടെ മനോഹാരിതയിൽ ഇസ്ലാമിക വാസ്തുകലയിൽ തീർത്ത സർവകലാശാല വിസ്മയമാണ്. ഇതിന് തൊട്ടുമാറി മലീഹ ജില്ലയിൽ അൽ ഖാസിമിയ സർവകലാശാലയും പ്രവർത്തിക്കുന്നു. നിരവധി ചരിത്ര സൂക്ഷിപ്പുകളുടെ കലവറയാണ് അൽ ഖാസിമിയ. ഇമാറാത്തിയൻ വാസ്തുകലയിലാണ് ഇതിന്റെ നിർമാണം. യു.എ.ഇ, ജിസിസി, അറബ് രാജ്യങ്ങൾ, അന്തർദേശീയ തലത്തിലുള്ള നിരവധി കമ്യൂണിറ്റികൾക്ക് നേരിട്ട് വിദ്യാഭ്യാസം, പരിശീലനം, ഗവേഷണ പരിപാടികൾ എന്നിവ നൽകുന്നതിന് യൂനിവേഴ്സിറ്റി കാമ്പസ് സൗകര്യങ്ങൾ തീർത്തിട്ടുണ്ട്. യൂനിവേഴ്സിറ്റി സിറ്റിയിൽ തെക്കേ അറ്റത്താണ് യൂനിവേഴ്സിറ്റിയുടെ പ്രധാന കാമ്പസ് സ്ഥിതി ചെയ്യുന്നത്, ഇത് ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ്. ഷാർജ ഖോർഫക്കാൻ, കൽബ, അൽ ദൈദ് തുടങ്ങിയ ഉപനഗരങ്ങളിൽ ശാഖകളും പ്രവർത്തിക്കുന്നു.
2012 മാർച്ച് 24 ന് കാമ്പസിൽ മൂന്ന് നിലകളുള്ള ലൈബ്രറികൾ തുറന്നു. 10,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലാണ് ഓരോ ലൈബ്രറിയും നിർമിച്ചിരിക്കുന്നത്. കൂടാതെ ഒരു ദശലക്ഷം പുസ്തകങ്ങൾ വരെ സൂക്ഷിക്കാനുള്ള ശേഷിയുമുണ്ട്. ഇതോടെ സർവകലാശാലയിലെ മൊത്തം ലൈബ്രറികളുടെ എണ്ണം ഒൻപതായി ഉയർന്നു.
ഷാർജ യൂനിവേഴ്സിറ്റിക്ക് യൂനിവേഴ്സിറ്റി സിറ്റി കാമ്പസിൽ രണ്ട് വ്യത്യസ്ത ഡോർമിറ്ററികളുണ്ട്. അവ ഡോർമിറ്ററി സൂപ്പർവൈസർമാരുടെ മേൽനോട്ടത്തിലാണ്. ഡോർമിറ്ററി സൂപ്പർവൈസർമാർ ഡോർമുകൾക്കായി വാർഷിക പദ്ധതി തയ്യാറാക്കണം. സ്ഥിതിവിവരക്കണക്കുകളുള്ള റിപ്പോർട്ടുകൾ തയ്യാറാക്കണം, പരസ്യം നൽകണം, ഹാൻഡ്ഔട്ടുകൾ പ്രസിദ്ധീകരിക്കണം, ഓരോ സെമസ്റ്ററിന്റെ തുടക്കത്തിലും പുതിയ വിദ്യാർഥികളെ സ്വീകരിക്കണം, വിദ്യാർഥികൾക്ക് മാർഗനിർദേശം നൽകണം, വിദ്യാർഥികളെ ഡോർ നിയമങ്ങൾ, ചട്ടങ്ങൾ, മറ്റ് ഉത്തരവാദിത്തങ്ങൾ എന്നിവ പരിചയപ്പെടുത്തേണ്ടതുണ്ട്. കൂടാതെ വൈദ്യസഹായം ആവശ്യമുള്ള ഏതൊരു വിദ്യാർഥിക്കും മുഴുവൻ ശ്രദ്ധയും നൽകാൻ ഉത്തരവാദിത്തമുണ്ട്. ഡോമുകളിൽ താമസിക്കുന്ന എല്ലാ വിദ്യാർഥികൾക്കും വിനോദം, കായിക ഇവന്റുകൾ, പ്രതിവാര ഔട്ടിങ്ങുകൾ എന്നിവ സംഘടിപ്പിക്കുന്നതിന് വിദ്യാർഥി കാര്യങ്ങളുടെ ഡീൻഷിപ്പ് ഉത്തരവാദിയാണ്.
56 ബാച്ചിലേഴ്സ് ബിരുദങ്ങൾ, 38 ബിരുദാനന്തര ബിരുദങ്ങൾ, 15 പി.എച്ച്ഡി ബിരുദങ്ങൾ, രണ്ട് ഡിപ്ലോമ ബിരുദങ്ങൾ എന്നിവയുൾപ്പെടെ ആകെ 111 അക്കാദമിക് ഡിഗ്രി പ്രോഗ്രാമുകൾ സർവകലാശാല വാഗ്ദാനം ചെയ്യുന്നു. പുറമെ, എല്ലാ പ്രോഗ്രാമുകളും യുനൈറ്റഡ് അറബ് എമിറേറ്റ്സിലെ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയത്തിന്റെ അക്കാദമിക് അക്രഡിറ്റേഷൻ കമീഷൻ (സി.എ.എ) അംഗീകാരമുള്ളതാണ്.
2021ൽ ലോക റാങ്കിങ്ങിൽ 658ാം സ്ഥാനത്തെത്തിയിരുന്നു ഷാർജ സർവകലാശാല. 2020ലെ റാങ്കിങ്ങിൽ നിന്ന് 100 സ്ഥാനങ്ങൾ കയറിയാണ് ഈ നേട്ടം കൈവരിച്ചത്. ഏഷ്യൻ സർവകലാശാലകളുടെ റാങ്കിങ്ങിലെ മികച്ച 201-250 ഇടയിൽ സ്ഥാനം ഉറപ്പിച്ചു. ഇതോടെ യു.എ.ഇയിലെ ഏറ്റവും മികച്ച മൂന്നാമത്തെ സർവകലാശാലയായി മാറാനും സാധിച്ചു.
വിഷയങ്ങളുടെ റാങ്കിങ്ങിൽ, ഏറ്റവും മികച്ച 10 അറബ് സർവകലാശാലകളിൽ ഒന്നായും യു.എ.ഇയിൽ രണ്ടാമതും, ആഗോളതലത്തിൽ 251-300 ഉം ആയി ക്ലിനിക്കൽ, ഹെൽത്ത് എന്നിവയിലെ ഏറ്റവും മികച്ച റാങ്കിങ് നേടി. കമ്പ്യൂട്ടർ സയൻസസിൽ രാജ്യത്ത് ഒന്നാം സ്ഥാനവും ആഗോളതലത്തിൽ 401-500 സ്ഥാനവും നേടിയിട്ടുണ്ട്. ഷാർജ സർവകലാശാലയിലെ വിവിധ കായിക ഇനങ്ങളിലും മറ്റ് വിനോദ പ്രവർത്തനങ്ങളിലും വിദ്യാർഥികളുടെ പങ്കാളിത്തം കായിക വകുപ്പ് നിയന്ത്രിക്കുന്നു. സർവകലാശാലയിൽ പുരുഷന്മാർക്കും സ്ത്രീകൾക്കുമായി പ്രത്യേക ഇടങ്ങളുണ്ട്. നീന്തൽക്കുളം, സ്പോർട്സ് ഹാൾ, ജിംനേഷ്യം എന്നിവകൊണ്ട് സജ്ജീകരിച്ചിരിക്കുന്നു.
നീന്തൽ, വോളിബാൾ, കരാട്ടെ, ഷൂട്ടിങ് എയ്റോബിക്സ്, യോഗ, ടേബിൾ ടെന്നീസ്, ചെസ്, ബില്ല്യാർഡ്സ്, ഗ്രൗണ്ട് ടെന്നീസ്, സ്ക്വാഷ്, ഫുട്ബാൾ , ബാസ്കറ്റ് ബാൾ എന്നിവ കായിക വകുപ്പ് സംഘടിപ്പിക്കുന്ന ചില അത്ലറ്റിക് പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. അത്ലറ്റിക്സ് ഗ്രാന്റുകളിലും സ്കോളർഷിപ്പുകളിലും മികവ് പുലർത്തുന്ന വിദ്യാർഥികൾക്ക് സർവകലാശാല അവാർഡുകൾ നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.