ചരിത്രത്തിലേക്ക് മാഞ്ഞ് ഷാർജ വാണ്ടറേഴ്സ് ഗോൾഫ് ക്ലബ്
text_fieldsഷാർജ: യു.എ.ഇയിൽ ഇന്ന് നിരവധി ആധുനിക രീതിയിലുള്ള ഗോൾഫ് കോഴ്‌സുകളുണ്ട്. എന്നാൽ, പണ്ട് അങ്ങനെ ആയിരുന്നില്ല. മണൽപരപ്പിൽ തീർത്തതായിരുന്നു ഗോൾഫ് കോഴ്‌സുകൾ. ഇതിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതും നാലു പതിറ്റാണ്ട് പിന്നിട്ടതുമായ ഷാർജ വാണ്ടറേഴ്സ് ഗോൾഫ് ക്ലബ് കഴിഞ്ഞ ദിവസം അടച്ചു. 1978ലാണ് ഗാഫ് മരങ്ങൾ തണൽവിരിക്കുന്ന മണൽപരപ്പിൽ ഗോൾഫ് ക്ലബ് സ്ഥാപിച്ചത്.
കളിയിൽ കമ്പം കയറിയവർ സ്വന്തം കീശയിൽനിന്ന് പണമെടുത്തായിരുന്നു ക്ലബ് സ്ഥാപിച്ചത്. എന്നാൽ, നാൽപതാണ്ടുകളുടെ കുതിപ്പും കിതപ്പും ലയിച്ചു കിടക്കുന്ന മൈതാനത്തിനോട് പുതുതലമുറ പുറംതിരിഞ്ഞതും നടത്തിപ്പിൽ പ്രതിസന്ധി നേരിട്ടതുമാണ് ഈ പൈതൃക മൈതാനം അടക്കാൻ കാരണമെന്ന് സംഘാടകർ പറഞ്ഞു. 15 മുതൽ 30വരെ അംഗങ്ങളുള്ള ക്ലബിെൻറ പ്രവർത്തനച്ചെലവ് പ്രതിമാസം 10,000 ദിർഹത്തിലധികമായിരുന്നു. ക്ലബിലെ ഏറ്റവും കുറഞ്ഞ ആൾക്ക് 54 വയസ്സ് ആയിരുന്നു പ്രായം.
രാജ്യത്തുടനീളമുള്ള ഇത്തരം ക്ലബുകളെ പോലെ ഇതും സ്വമേധയായാണ് പ്രവർത്തിച്ചിരുന്നത്. എല്ലാ ചെലവുകളും അംഗങ്ങളാണ് വഹിച്ചിരുന്നത്. ഓയിൽ ഡ്രമ്മുകളാണ് ഫെയർവേകളെ അടയാളപ്പെടുത്തിയിരുന്നത്. 'ദി സാൻഡ് ഗോൾഫ് ഇയേഴ്സ്' എന്ന പുസ്തകത്തിൽ ഡെന്നിസ് കോക്സ് അതിനെ 'മറന്നുപോയ ഗോൾഫ്' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. യു.എ.ഇയിൽ പുല്ല് കോഴ്സുകൾ ഉയർന്നുവരുന്നതുവരെ പട്ടണത്തിലെ ഒരേയൊരു ഗെയിമായിരുന്നു സാൻഡ് ഗോൾഫ് എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇത് കൂടുതൽ പരിസ്ഥിതി സൗഹൃദമാണ്. മാത്രമല്ല, കളിക്കാൻ ചെലവും വളരെ കുറവാണ്. ഷാർജയിലെ 18 ഹോളുകളുള്ള കോഴ്സിൽ അംഗങ്ങളല്ലാത്തവർക്ക് 100 ദിർഹമായിരുന്നു പ്രവേശന ഫീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.