ഡ്രൈവറില്ലാ വാഹനവുമായി ഷാർജ; പരീക്ഷണം വിജയം
text_fieldsഷാർജ: പരിസ്ഥിതി സംരക്ഷണത്തിൽ അറബ് മേഖലക്ക് മാതൃകയാണ് ഷാർജ. ഒരുപാട് സംരക്ഷിത മേഖലകൾ ഷാർജയിലുണ്ട്. കാർബൺ വ്യാപനം തടയുന്നതിനായി ഹരിതവത്കരണ പദ്ധതികൾ നിരവധിയുണ്ട്. ഡ്രൈവറില്ലാതെ തീർത്തും പരിസ്ഥിതി സൗഹ്യദ വാഹനങ്ങളുമായാണ് ഷാർജയുടെ പുത്തൻ വരവ്.
യു.എ.ഇ ആസ്ഥാനമായ സ്മാർട്ട് ട്രാൻസ്പോർട്ട് കമ്പനിയായ അയോൺ പ്രവർത്തിപ്പിക്കുന്ന പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ വിശാലമായ യൂനിവേഴ്സിറ്റി സിറ്റിയിൽ പരീക്ഷണ ഓട്ടം നടത്തി.
പരീക്ഷണം പൂർത്തിയാക്കിയെന്ന് ഉറപ്പാക്കാൻ ഷാർജ പൊലീസ് എത്തിയിരുന്നു. ത്രീഡി വിഷൻ, എൻവയോൺമെൻറ് റെക്കഗ്നിഷൻ, ഓട്ടോമാറ്റിക് റൂട്ട് നാവിഗേഷൻ, സെൻസറുകൾ, മോഷൻ സെൻസർ വാതിലുകൾ എന്നിവ ഉൾക്കൊള്ളുന്നതാണ് പുതുതലമുറ വാഹനങ്ങൾ. 15 യാത്രക്കാർക്ക് ഒരേ സമയം യാത്ര ചെയ്യാൻ കഴിയും. ഷട്ടിൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതിൽ സന്തോഷമുണ്ടെന്ന് അയോൺ ചെയർമാൻ ഖാലിദ് അൽ ഹുറൈമെൽ പറഞ്ഞു.
സ്മാർട്ട് ഇലക്ട്രിക് ഷട്ടിലുകൾക്ക് നഗരത്തിനുള്ളിൽ വിശ്വസനീയ സേവനങ്ങൾ നൽകാനുള്ള കഴിവുണ്ട്. രണ്ട് വർഷമായി അബൂദബിയിലെ മസ്ദർ സിറ്റിയിൽ വിജയകരമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അതേ കമ്പനിയുടെ വാഹനങ്ങളാണ് ഷാർജയിൽ പരീക്ഷണ ഓട്ടം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.