ഊർജ സംരക്ഷണ അവബോധവുമായി ഷാർജ
text_fieldsഷാർജ: ഊർജ സംരക്ഷണത്തെക്കുറിച്ച് അവബോധം വളർത്തിയെടുക്കാനൊരുങ്ങി ഷാർജ ഇലക്‌ട്രിസിറ്റി വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റിയുടെ (സേവ) കൺസർവേഷൻ ഡിപ്പാർട്മെന്‍റും അൽ റഹ്മാനിയ സബർബ് കൗൺസിലും.
ഇരു വിഭാഗങ്ങളും സഹകരിച്ച് തിരഞ്ഞെടുത്ത നിരവധി വീടുകളിൽ ഊർജം സംരക്ഷിക്കുന്നതിനുള്ള ഉപകരണങ്ങൾ സ്ഥാപിച്ചു.
പരിസ്ഥിതി വെല്ലുവിളികൾ നേരിടാനും ഊർജ കാര്യക്ഷമത വർധിപ്പിക്കുന്നതിനും മാലിന്യനിരക്ക് കുറക്കുന്നതിനുമുള്ള വഴികളെക്കുറിച്ച് വ്യക്തികളിൽ അവബോധം വളർത്തുന്നതിനും കുട്ടികൾക്കിടയിൽ ഊർജ സംരക്ഷണ സംസ്കാരം വളർത്തിയെടുക്കുന്നതിനെ കുറിച്ചും കുടുംബങ്ങളുടെ പങ്കിനെ കുറിച്ചും ചർച്ച ചെയ്തു.
അൽ റഹ്മാനിയ സബർബ് കൗൺസിലുമായി സഹകരിച്ച് തിരഞ്ഞെടുത്ത വീടുകളിൽ കൺസർവേഷൻ പീസസ് സൗജന്യമായി സ്ഥാപിക്കുമെന്നും ജല ഉപഭോഗം ഗണ്യമായി കുറക്കുന്നതിന് സംഭാവന നൽകുന്നതും ഈ സംരംഭത്തിൽ ഉൾപ്പെടുന്നുവെന്ന് അതോറിറ്റിയുടെ കൺസർവേഷൻ ഡിപ്പാർട്മെന്‍റ് ടെക്‌നിക്കൽ സപ്പോർട്ട് മേധാവി അഹമ്മദ് അൽ മിഹ്ദർ വ്യക്തമാക്കി.
വീടുകൾ പരിസ്ഥിതി സൗഹൃദമാക്കി മാറ്റുക, സ്മാർട്ട് ലൈറ്റിങ് സംവിധാനത്തിലേക്ക് കുടുംബങ്ങളെ എത്തിക്കുക തുടങ്ങിയവയും കാമ്പയിനിന്‍റെ ഭാഗമായി നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.