വയോജനങ്ങൾക്ക് സൗജന്യ ചികിത്സയുമായി ഷാർജ
text_fieldsഷാർജ: പ്രായമായവർക്ക് സൗജന്യ വൈദ്യ ചികിത്സാ സേവനങ്ങൾ പ്രഖ്യാപിച്ച് ഷാർജ ഭരണാധികാരി. ഷാർജ യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ വയോജനങ്ങൾക്ക് സമ്പൂർണ ചികിത്സ സൗജന്യമായി ലഭ്യമാണെന്ന് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അറിയിച്ചു.
ഷാർജ വാർത്തവിതരണ അതോറിറ്റിയുടെ ഡയറക്ട്ലൈനിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എമിറേറ്റിലെ പ്രായമായവരുടെ ആശുപത്രി പ്രവേശനം മുതൽ ഡിസ്ചാർജ് വരെയുള്ള എല്ലാ ചെലവുകളും സൗജന്യമായിരിക്കും.
സോഷ്യൽ സർവിസ് ഡിപ്പാർട്മെന്റ്, ഷാർജ പൊലീസ് ജനറൽ കമാൻഡ് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വീട്ടിൽനിന്ന് ആശുപത്രിയിലേക്കും തിരിച്ചും സൗജന്യ ഡെലിവറി സേവനവും നൽകും. സാങ്കേതിക ചികിത്സകളിൽ വൈദഗ്ധ്യം നേടിയ ദക്ഷിണ കൊറിയയിൽനിന്നുള്ള പരിചയസമ്പന്നരായ ഒരു മെഡിക്കൽ ടീമിന്റെ സേവനവും ആശുപത്രിയിൽ ലഭ്യമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.