ആരോഗ്യ മേഖലയിൽ പുതിയ പദ്ധതികളുമായി ഷാർജ
text_fieldsഷാർജ: ആരോഗ്യ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ഷാർജ ചാരിറ്റി ഇന്‍റർനാഷനൽ(എസ്.സി.ഐ). ഇതിന്‍റെ ഭാഗമായി പുതിയ ക്യാമ്പുകൾ ആരംഭിക്കും. കോവിഡ് മഹാമാരിക്ക് മുമ്പ് തന്നെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ പിന്തുണയോടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ലക്ഷ്യമിട്ട് നിരവധി മെഡിക്കൽ ക്യാമ്പുകൾ ആരംഭിക്കാൻ കഴിഞ്ഞെന്ന് എസ്.സി.ഐ അധികൃതർ അറിയിച്ചു. രക്തസമ്മർദം, പ്രമേഹം, ഗൈനക്കോളജി, ദന്ത, അസ്ഥിരോഗം, കാഴ്ച, ആന്തരിക പ്രശ്നങ്ങൾ തുടങ്ങിയ എല്ലാ സാധാരണ മെഡിക്കൽ പരിശോധനകളും ലഭ്യമാക്കിയാണ് മെഡിക്കൽ ക്യാമ്പുകൾ. ഏകദേശം എണ്ണായിരത്തിലധികം വരുന്ന രോഗികൾക്ക് സേവനം ഉറപ്പാക്കാൻ കഴിഞ്ഞെന്നും അധികൃതർ അറിയിച്ചു. ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്‍റെ സഹായത്തോടെയും സഹകരണത്തോടെയും ഷാർജ എമിറേറ്റിലെ വിവിധ മേഖലകളിൽ തുറന്ന മെഡിക്കൽ ക്യാമ്പുകളുടെ എണ്ണത്തിൽ എസ്.സി.ഐ കാര്യമായ പുരോഗതി കൈവരിച്ചതായി എസ്.സി.ഐ ഡയറക്ടർ ഹമദ് ഖലീഫ അൽ കഅബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.