ഷാര്‍ജയില്‍ കാര്‍ തടാകത്തിലേക്ക് വീണ് ഡ്രൈവര്‍ക്ക് പരിക്ക് ബഷീർ മാറഞ്ചേരി
text_fieldsഷാര്‍ജ: അല്‍ അറൂബ റോഡില്‍ നിന്ന് കാര്‍ ഖാലിദ് തടാകത്തിലേക്ക് മറിഞ്ഞ് 34 വയസുള്ള പാകിസ്താനി ഡ്രൈവര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകീട്ട് 5.30നായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു. പാലത്തിലെ കൈവരി തകര്‍ത്താണ് കാര്‍ തടാകത്തിലേക്ക് മറിഞ്ഞത്.
അപകട വിവരം അറിഞ്ഞ് പൊലീസ്, സിവില്‍ഡിഫന്‍സ്, ആംബുലന്‍സ്, പാരമെഡിക്കല്‍, മുങ്ങല്‍ വിദഗ്ധര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. കാറില്‍ നിന്ന് ഏറെ പണിപ്പെട്ടാണ് ഡ്രൈവറെ പുറത്തെടുത്തത്. പ്രാഥമിക ശുശ്രുഷകള്‍ക്ക് ശേഷം ഇയാളെ കുവൈത്ത് ആശുപത്രിയിലേക്ക് മാറ്റി. ഇയാളോടിച്ച കാറില്‍ 23 വയസുള്ള അറബ് രാജ്യക്കാരന് ഓടിച്ച കാര്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാര്‍ കൈവരികള്‍ തകര്‍ത്ത് തടാകത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അറബ് ഡ്രൈവര്‍ക്കും പരിക്കുണ്ട്. അപകടത്തെ തുടര്‍ന്ന് പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ റോള പ്രദേശത്ത് ഗതാഗത കുരുക്ക് മുറുകി. ഏറെ വൈകിയാണ് പലരും താമസ സ്ഥലത്ത് എത്തിയത്. അപകടത്തില്‍പ്പെട്ട കാര്‍ പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. കാര്‍ െക്രയിന് ഉപയോഗിച്ച് കരക്കെടുത്തിട്ടുണ്ട്. പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.